ബഹ്‌റൈനിൽ ആഴ്ചയിൽ ഇനി നാലര പ്രവർത്തി ദിനങ്ങൾ മാത്രമാകുമോ?

Last Updated:

ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയാകുന്നത് അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കുന്നതിനും വ്യാപാര ഇടപാടുകള്‍ക്ക് ഗുണകരമാകുമെന്നുമാണ് വിലയിരുത്തല്‍

മനാമ
മനാമ
ബഹ്‌റൈനിലെ വാരാന്ത്യ അവധി ശനി-ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റാന്‍ ശുപാര്‍ശ ചെയ്ത് എംപിമാര്‍. ഡോ. അലി അല്‍ നുവെയ്മിയുടെ നേതൃത്വത്തില്‍ അഞ്ച് എംപിമാരാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. വെള്ളിയാഴ്ചകളില്‍ പകുതി പ്രവര്‍ത്തിദിനമാക്കാനും ഇവര്‍ നിര്‍ദേശിക്കുന്നു.
ഇതിന് അനുമതി ലഭിക്കുകയാണെങ്കില്‍ യുഎഇ, മൊറൊക്കോ, ഇന്തോനേഷ്യ, മലേഷ്യ, മൗറിറ്റാനിയ എന്നീ രാജ്യങ്ങള്‍ക്ക് സമാനമായി ആഴ്ചയില്‍ നാലര ദിവസമായിരിക്കും ബഹ്‌റൈനിലെ പ്രവര്‍ത്തിദിനം. പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലം ഈ നിര്‍ദേശം അവലോകനത്തിനായി നിയമനിര്‍മാണ, നിയമകാര്യ സമിതിക്ക് കൈമാറിയിട്ടുണ്ട്.
ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയാകുന്നത് അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കുന്നതിനും വ്യാപാര ഇടപാടുകള്‍ക്ക് ഗുണകരമാകുമെന്നുമാണ് വിലയിരുത്തല്‍.
ഈ നിര്‍ദ്ദേശത്തില്‍ അഭിപ്രായം അറിയിക്കാന്‍ ബന്ധപ്പെട്ട എല്ലാവരേയും അടുത്ത തിങ്കളാഴ്ച നടക്കുന്ന യോഗത്തിലേക്ക് വിളിക്കണമെന്ന് കമ്മിറ്റി ചെയര്‍മാന്‍ മൊഹ്സിന്‍ അല്‍ അസ്ബൂല്‍ അഭ്യര്‍ത്ഥിച്ചു. സമ്പദ് വ്യവസ്ഥയ്‌ക്കോ ഉത്പാദനക്ഷമതയ്‌ക്കോ ഈ മാറ്റം നാശമോ നഷ്ടമോ വരുത്തുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് അല്‍ അസ്ബൂല്‍ പറഞ്ഞു.
advertisement
''മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ അല്ലെങ്കില്‍ മൗറിറ്റാനിയ എന്നീ രാജ്യങ്ങളെ വിജയകരമായ ഉദാഹരണങ്ങളായി കാണിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ യുഎഇ അടുത്ത് ഉണ്ടാക്കിയ ഈ നീക്കം എത്രത്തോളം പ്രയോജനകരമാണെന്ന് കാണിച്ചുതന്നിട്ടുണ്ട്, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''നേരത്തെ ബഹ്‌റൈനില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായിരുന്നു വാരാന്ത്യം. ഇപ്പോള്‍ ഇത് വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ്. ഇത് ശനിയാഴ്ചയിലേക്കും ഞായറാഴ്ചയിലേക്കും മാറ്റി അന്താരാഷ്ട്ര ഇടപാടുകള്‍ സുഗമമാക്കാനുള്ള സമയമായി. ചിലയാളുകള്‍ നിലവിലെ സ്ഥിതി കുഴപ്പമില്ലെന്ന് പറയുമ്പോഴും ഒരു സെക്കന്‍ഡിന്റെ അംശത്തില്‍ മാറി മറിയുന്ന ബിസിനസ് അവസരങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഓരോ സെക്കന്‍ഡും പ്രധാനമാണ്'', അല്‍ അസ്ബൂല്‍ പറഞ്ഞു. പുതിയ മാറ്റം സാധ്യമായാല്‍ മുമ്പത്തേക്കാള്‍ അധികമായി പുതിയ അവസരങ്ങള്‍ വന്നെത്തുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
അതേസമയം, നാലര ദിവസത്തെ പ്രവൃത്തിദിനത്തിലേക്ക് മാറുന്നതിന് പകരം നിലവിലെ രണ്ട് ദിവസത്തെ വാരാന്ത്യ അവധി തുടരാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് 2022 ജൂലായില്‍ നടത്തിയ സര്‍വെയില്‍ 40 ശതമാനം ബഹ്‌റൈന്‍ നിവാസികളും പറഞ്ഞതായി ജിഡിഎന്‍ റിപ്പോര്‍ട്ടു ചെയ്തു.
ആഴ്ചയില്‍ നാലരദിവസം പ്രവര്‍ത്തിദിനമാക്കിയതോടെ യുഎഇയില്‍ ജീവനക്കാരുടെ ഹാജര്‍നില മെച്ചപ്പെട്ടതായി യുഎഇയില്‍ നിന്നുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ഇത് ജീവനക്കാരുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുകയും കൂടുതല്‍ വിശ്രമം ലഭിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.
2022-ലാണ് യുഎഇയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ നാലര ദിവസം പ്രവര്‍ത്തിദിനം നടപ്പാക്കിയത്. സ്‌കൂളുകള്‍ക്കും ഇപ്രകാരം തന്നെയാണ് പ്രവര്‍ത്തിദിനം ക്രമീകരിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ താത്പര്യമനുസരിച്ച് വാരാന്ത്യ അവധിദിനം തെരഞ്ഞെടുക്കാനുള്ള അവസരവും ഇവിടെയുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ബഹ്‌റൈനിൽ ആഴ്ചയിൽ ഇനി നാലര പ്രവർത്തി ദിനങ്ങൾ മാത്രമാകുമോ?
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement