മൊബൈൽ ഫോൺ മോഷ്ടിച്ചതിനു ശേഷം കള്ളൻമാരുടെ ബ്ലാക്ക് മെയിലിംഗ്; ദുബായ് പൊലീസ് ഇടപെട്ടു, കള്ളൻമാർക്ക് മൂന്ന് വർഷം തടവ്

യുവതിയുടെ പരാതിയെ തുടർന്ന് പ്രതികളെ ദുബായ് പൊലീസ് പിടികൂടി. മോഷണം, ഭീഷണിപ്പെടുത്തൽ, സ്വകാര്യത ലംഘനം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

News18 Malayalam | news18
Updated: February 17, 2020, 7:05 PM IST
മൊബൈൽ ഫോൺ മോഷ്ടിച്ചതിനു ശേഷം കള്ളൻമാരുടെ ബ്ലാക്ക് മെയിലിംഗ്; ദുബായ് പൊലീസ് ഇടപെട്ടു, കള്ളൻമാർക്ക് മൂന്ന് വർഷം തടവ്
Mobile-phone
  • News18
  • Last Updated: February 17, 2020, 7:05 PM IST
  • Share this:
ദുബായ്: മൊബൈൽ ഫോൺ മോഷ്ടിച്ച് ബ്ലാക്ക് മെയിലിംഗിനു ശ്രമം. ദുബായിൽ എത്തിയ സൗദി സഞ്ചാരിക്കാണ് ഇത്തരത്തിൽ ഭീഷണി നേരിടേണ്ടി വന്നത്. 2000 ദിർഹം നൽകുന്നില്ലെങ്കിൽ ഫോണിലെ സ്വകാര്യചിത്രങ്ങൾ പ്രസിദ്ധീകരിക്കുമെന്നായിരുന്നു ഭീഷണി. ഈജിപ്തുകാരായ രണ്ടുപേർ ആയിരുന്നു ഫോൺ മോഷ്ടിച്ചതിനു ശേഷം 2000 ദിർഹം ആവശ്യപ്പെട്ടത്. ഒന്നു മുതൽ ആറു വരെയുള്ള അക്കങ്ങൾ ഉപയോഗിച്ച് ഇവർ യുവതിയുടെ ഐഫോൺ തുറക്കുകയും ചെയ്തതായി കോടതിരേഖകൾ വ്യക്തമാക്കുന്നു.

2019 ഓഗസ്റ്റിൽ യുവതി ദുബായിൽ നിന്ന് അൽ ഐനിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. പ്രതിയായ ആൾ ബാഗുകൾ ബസിൽ കയറ്റാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. എന്നാൽ, അൽ ഐനിൽ എത്തുന്നതു വരെ തന്‍റെ ബാഗ് പ്രതിയായ ആൾ മോഷ്ടിച്ച കാര്യം യുവതി അറിഞ്ഞിരുന്നില്ല.

"ബാഗിനുള്ളിൽ ഫോണുകളും മറ്റ് വസ്തുക്കളും ഉണ്ടായിരുന്നു. ഒന്നു മുതൽ ആറു വരെയുള്ള അക്കങ്ങൾ ആയിരുന്നു പാസ് വേഡ് ആയി ഉപയോഗിച്ചിരുന്നത്. എന്‍റെ ഫോൺ പ്രതി കണ്ടെത്തിയെന്ന് പറഞ്ഞ് രണ്ടു ദിവസത്തിനു ശേഷം സുഹൃത്തിൽ നിന്ന് എനിക്ക് ഒരു കോൾ ലഭിച്ചു. പാസ് വേഡ് ഏതൊരു കുഞ്ഞിന് പോലും തുറക്കാൻ കഴിയുന്നതാണെന്ന് അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോൾ പറഞ്ഞു." - സൗദി യുവതി പറഞ്ഞു.

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടുത്തം; യുഎഇയിൽ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ മലായാളി യുവാവ് മരിച്ചു

പാർട്ടികളിൽ സുഹൃത്തുക്കളോടൊപ്പമുള്ള ക്ലിപ്പുകളും ചിത്രങ്ങളും അയച്ചു കൊടുത്തു. കൂടാതെ, 2000 ദിർഹം നൽകിയില്ലെങ്കിൽ ക്ലിപ്പുകൾ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം പ്രതികൾ ട്വിറ്റർ അക്കൗണ്ടിൽ നഗ്നചിത്രങ്ങൾ പ്രസിദ്ധീകരിച്ചു. യുവതിയുടെ പരാതിയെ തുടർന്ന് പ്രതികളെ ദുബായ് പൊലീസ് പിടികൂടി. മോഷണം, ഭീഷണിപ്പെടുത്തൽ, സ്വകാര്യത ലംഘനം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളായ രണ്ട് ഈജിപ്തുകാർക്കും മൂന്ന് വർഷം തടവും നാടുകടത്തലും 23,000 ദിർഹം പിഴയും വിധിച്ചു.
First published: February 17, 2020, 7:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading