അബുദാബി: യുഎഇയിലെ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തിൽ നിന്ന് ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട പുത്തൻകാവ് ഐരുകുഴിയിൽ എ.ജി. നൈനാന്റെ മകൻ അനിൽ നൈനാൻ (32) ആണ് മരിച്ചത്.
ഈ മാസം പത്തിന് ഉം അൽ ഖുവൈനിലുള്ള ഇവരുടെ അപ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്. ഇടനാഴിയിൽ വെച്ചിരുന്ന ഇലക്ട്രിക് ബോക്സിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്ന് തീപിടിക്കുകയായിരുന്നു. തീപിടുത്തമുണ്ടായപ്പോൾ നീനു ഇടനാഴിയിലാണ് നിന്നിരുന്നത്. മുറിയിലുണ്ടായിരുന്ന അനിൽ ഇവരെ രക്ഷിക്കാൻ എത്തിയതായിരുന്നു
ശരീരത്തിൽ 90 ശതമാനം പൊള്ളലേറ്റ അനിലിനെ അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പത്ത് ശതമാനത്തോളം പരിക്കേറ്റ നീനുവും ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നുന്നു. എന്നാൽ നീനു അപകടനില തരണം ചെയ്തിട്ടുണ്ട്.
ഉമ്മുൽഖുവൈനിലെ ശൈഖ് ഖലീഫ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദമ്പതികളെ വിദഗ്ധ ചികിൽസക്കായി അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലെത്തിക്കുകയായിരുന്നു. ഇവർക്ക് നാലുവയസുള്ള മകനുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.