ഹജ്ജ് തീർഥാടനത്തിനിടയിൽ സ്വപ്നസാഫല്യം; ദമ്പതികൾക്ക് കുഞ്ഞ് പിറന്നത് മക്കയിൽ
- Published by:meera_57
- news18-malayalam
Last Updated:
സൗദി അറേബ്യയിലെ മക്കയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിൽ വെച്ചാണ് ഇവർ കുഞ്ഞിന് ജൻമം നൽകിയത്
ഈ വര്‍ഷത്തെ ഹജ്ജ് തീർഥാടനത്തിനിടയിൽ പുണ്യ സ്ഥലമായ മക്കയിൽ കുഞ്ഞിന് ജൻമം നൽകി 30കാരിയായ നൈജീരിയൻ സ്വദേശി. സൗദി അറേബ്യയിലെ മക്കയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിൽ വെച്ചാണ് ഇവർ കുഞ്ഞിന് ജൻമം നൽകിയത്. ഇത്തവണത്തെ ഹജ്ജ് തീർഥാടന സീസണിലെ ആദ്യത്തെ കുഞ്ഞാണിത്.
പ്രസവ വേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിലെ എമർജൻസി റൂമിലാണ് നേരിട്ട് പ്രവേശിപ്പിച്ചത്. ഗർഭിണിയായി 31 ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് പ്രസവം. അതിനാൽ പ്രസവം നേരത്തെയാണ് നടന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ശാരീരിക അവസ്ഥ പരിഗണിച്ച് അടിയന്തിരമായി അത്യാധുനിക ചികിത്സയാണ് ഡോക്ടർമാർ യുവതിക്ക് നൽകിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടപ്പോൾ എത്രയും പെട്ടെന്ന് തന്നെ യുവതിയെ ലേബർ റൂമിലേക്ക് മാറ്റി.
സുഖപ്രസവമാണ് നടന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. വിശുദ്ധ നഗരത്തിൽ വെച്ച് പിറന്ന കുഞ്ഞായതിനാൽ മുഹമ്മദ് എന്നാണ് ദമ്പതികൾ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അമ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മാസം തികയാതെ പ്രസവിച്ചതിനാൽ കുഞ്ഞിന് ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. അതിനാൽ കുട്ടിക്ക് പ്രത്യേക ചികിത്സയും പരിചരണവും ഇപ്പോൾ നൽകുന്നുണ്ട്.
advertisement
ആശുപത്രി അധികൃതരുടെ ആത്മാർഥതയോടും ഉത്തരവാദിത്വപൂർണവുമായ ഇടപെടലിന് ഏറെ നന്ദിയും കടപ്പാടുമുണ്ടെന്ന് നൈജീരിയൻ ദമ്പതികൾ പറഞ്ഞു. ഹജ്ജ് തീർഥാടന കാലത്ത് മക്കയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രി കാര്യക്ഷമമായ രീതിയിൽ ഏറ്റവും മികച്ച ചികിത്സയാണ് നൽകുന്നത്.
ഓരോ തീർഥാടന സീസണിലും ഇവിടെ നിരവധി കുട്ടികളുടെ പ്രസവം നടക്കാറുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിന് പ്രത്യേക പരിഗണന നൽകിക്കൊണ്ട് ഡോക്ടർമാരുടെ സംഘം ഈ ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്.
Location :
Thiruvananthapuram,Kerala
First Published :
June 11, 2024 2:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഹജ്ജ് തീർഥാടനത്തിനിടയിൽ സ്വപ്നസാഫല്യം; ദമ്പതികൾക്ക് കുഞ്ഞ് പിറന്നത് മക്കയിൽ