ദുബായ്: എഴുത്തുകാരി എസ് സിത്താരയുടെ ഭർത്താവ് കണ്ണൂർ തലശ്ശേരി സ്വദേശി ഒ വി അബ്ദുൽ ഫഹീം (52) ദുബായിൽ അന്തരിച്ചു. ശനിയാഴ്ച രാവിലെ കുഴഞ്ഞുവീണ അദ്ദേഹത്തെ ദുബായ് സിലിക്കൺ ഒയാസിസിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബായിൽ അൽമറായ് കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.
നേരത്തെ 15 വർഷത്തോളം ജിദ്ദയിൽ കൊക്കക്കോള കമ്പനിയിൽ സെയിൽസ് മാനേജർ ആയി ജോലി ചെയ്തിരുന്നു. ജിദ്ദയിൽ തലശ്ശേരി ക്രിക്കറ്റ് ഫോറം സ്ഥാപകാംഗവും മുൻ പ്രസിഡന്റുമായിരുന്നു. പത്ത് ദിവസങ്ങൾക്ക് മുമ്പാണ് എസ് സിതാരയും മക്കളും ദുബായിലെത്തിയത്. രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇവർ മടങ്ങാനിരിക്കെയാണ് ഭർത്താവിന്റെ മരണം.
പിതാവ് ബാറയിൽ അബൂട്ടി, മാതാവ് ഒ വി സാബിറ, മക്കൾ ഗസൽ, ഐദിൻ, സഹോദരങ്ങൾ ഫർസീൻ, ഫൈജാസ്, ഖദീജ. മൃതദേഹം ദുബായ് സിലിക്കോൺ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോർച്ചറിയിൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.