ഹൗറ: പശ്ചിമബംഗാളിൽ പത്താംക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് മനംനൊന്താണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതതെന്ന് ബന്ധുക്കൾ. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിലാണ് സംഭവം.
വീടിനുള്ളിൽ പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം, പെൺകുട്ടിയുടെ മുറിയിൽ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടില്ല.
കോവിഡ് രൂക്ഷമായതിനെ തുടർന്ന് ഹൗറ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇതിനാൽ മൊബൈൽ ഷോപ്പുകൾ പ്രവർത്തിച്ചിരുന്നില്ല. ഇതിനാൽ മൊബൈൽ റിപ്പയർ ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും പിതാവ്.
സഹോദരൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പെൺകുട്ടി തൂങ്ങിമരിച്ചത്. വീട്ടിൽ തിരിച്ചെത്തിയ സഹോദരനാണ് കുട്ടിയെ തൂങ്ങിയ നിലയിൽ ആദ്യം കണ്ടത്. തുടർന്ന് അയൽവാസികളെ വിവരമറിയിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ മരണത്തിൽ സംശയകരമായ മറ്റൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.