ന്യൂഡല്‍ഹി: കിഴക്കൻ ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിന്നുളള സേനാപിന്മാറ്റം പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന് ഇന്ത്യ. ലഡാക്കിലെ മിക്ക മേഖലകളിലും സേനാപിന്മാറ്റം പൂര്‍ത്തിയായെന്ന് ചൈന വ്യക്തമാക്കി രണ്ടുദിവസത്തിനുശേഷമാണ് ഇക്കാര്യത്തിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം വന്നത്. ലഡാക്കില്‍ താഴെത്തട്ടില്‍ സ്ഥിതി ശാന്തമാവുകയാണെന്ന ചൈനയുടെ അവകാശവാദവും ഇന്ത്യ തള്ളി.
സേനാപിന്മാറ്റത്തില്‍ ഏറെ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍, ഈ പ്രക്രിയ പൂര്‍ത്തിയായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സേനാപിന്മാറ്റം പൂര്‍ത്തിയാക്കാന്‍ ഇരു രാജ്യങ്ങളുടേയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വൈകാതെ തന്നെ കൂടിക്കാഴ്ച നടത്തുമെന്നും ശ്രീവാസ്തവ പറഞ്ഞു.
“ഞങ്ങൾ നേരത്തെ പറഞ്ഞതുപോലെ, അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്തുക എന്നതാണ് ഞങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനം,” ശ്രീവാസ്തവ പറഞ്ഞു.
TRENDING:Covid 19 Lockdown | തമിഴ്നാട്ടിലും ലോക്ക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി; കുറച്ച് ഇളവുകൾ അനുവദിച്ചു[NEWS]രാമക്ഷേത്ര ഭൂമി പൂജയിൽ പങ്കെടുക്കേണ്ട പുരോഹിതന് കോവിഡ്; 16 സുരക്ഷാജീവനക്കാർക്കും രോഗം[NEWS]കോവിഡ് ടെസ്റ്റിനായി യുവതിയുടെ യോനീസ്രവം എടുത്തു; ലാബ് ടെക്നീഷ്യനെതിരെ ബലാത്സംഗ കുറ്റം[NEWS]
"അതിനാൽ, പ്രത്യേക പ്രതിനിധികൾ സമ്മതിച്ചതനുസരിച്ച് അതിർത്തി പ്രദേശങ്ങളിൽ പൂർണ്ണമായും സേനാപിൻമാറ്റം നടത്തും. സമാധാനം പൂർണ്ണമായി പുനഃസ്ഥാപിക്കുന്നതിനും ചൈന ഞങ്ങളോടൊപ്പം ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Eastern Ladakh, India China Face Off, India-China, India-China stand off