advertisement

India - China Conflict | ചൈനയുടെ കൂടുതൽ ആപ്പുകൾ നിരോധിക്കാൻ ഐടി മന്ത്രാലയം

Last Updated:

ഗാൽവാൻ താഴ്വരയിൽ ഇന്ത്യ - ചൈന സംഘർഷത്തെ തുടർന്ന് 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിനെ തുടർന്ന് ജനപ്രിയ ആപ്പായ ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നു.

ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് ആയിരുന്നു 59 ചൈനീസ് ആപ്പുകൾ നിരോധിക്കാൻ ഇന്ത്യ തീരുമാനിച്ചത്. ഷെയർ ഇറ്റ്, യുസി ബ്രൗസർ, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനർ, എക്സെൻഡർ തുടങ്ങിയ ആപ്പുകൾ ആയിരുന്നു നിരോധിച്ചത്.
അതേസമയം, കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ് ഐ.ടി മന്ത്രാലയം. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഇക്കാര്യം തീരുമാനിച്ചതായി മന്ത്രാലയുമായി അടുത്ത വൃത്തങ്ങളാണ് സൂചിപ്പിച്ചത്.
You may also like:രണ്ട് കൗൺസിലർമാർ ഉൾപ്പെടെ 89 രോഗബാധിതർ; മലപ്പുറത്ത് ആശങ്ക ഉയർത്തി കൊണ്ടോട്ടിയിലെ കോവിഡ് ഫലങ്ങൾ [NEWS]'40 എം.എൽ.എമാർക്ക് 65 വയസ് കഴിഞ്ഞ കാര്യം ജൂലൈ പത്തിന് സർക്കാർ ഓർത്തില്ലേ?' കെ.സുരേന്ദ്രൻ [NEWS] ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം [NEWS]
ഹലോ ലൈറ്റ്, ഷെയർ ഇറ്റ് ലൈറ്റ്, ബിഗോ ലൈറ്റ്, വി എഫ് വൈ ലൈറ്റ് എന്നീ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു.
advertisement
ഗാൽവാൻ താഴ്വരയിൽ ഇന്ത്യ - ചൈന സംഘർഷത്തെ തുടർന്ന് 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിനെ തുടർന്ന് ജനപ്രിയ ആപ്പായ ടിക് ടോക് ഉൾപ്പെടെ 59 ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/India-China/
India - China Conflict | ചൈനയുടെ കൂടുതൽ ആപ്പുകൾ നിരോധിക്കാൻ ഐടി മന്ത്രാലയം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement