India- China | 'നിയന്ത്രണരേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ എതിർക്കുന്നു'; ഇന്ത്യയെ പിന്തുണച്ച് ജപ്പാൻ

Last Updated:

നിയന്ത്രണരേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാൻ എതിർക്കുന്നതായി ജാപ്പനീസ് അംബാസഡർ സതോഷി സുസുകി പറഞ്ഞു.

ഇന്ത്യാ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്ന സൂചനയുമായി ജപ്പാൻ. നിയന്ത്രണരേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാൻ എതിർക്കുന്നതായി ജാപ്പനീസ് അംബാസഡർ സതോഷി സുസുകി പറഞ്ഞു.
ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹർഷ് ശൃംഗ്ലയുമായി വെള്ളിയാഴ്ച സംസാരിച്ചതിന് ശേഷമായിരുന്നു സതോഷിയുടെ പ്രസ്താവന. ഇന്തോ-പസഫിക് സഹകരണത്തെ കുറിച്ച് കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച നടത്തിയിരുന്നു.
എഫ്എസ് ശൃംഗ്ലയുമായി നല്ലൊരു സംഭാഷണം നടത്തിയെന്ന് ട്വീറ്റ് ചെയ്ത സതോഷി, ജപ്പാൻ നയതന്ത്ര ചർച്ചകളിലൂടെ ഒരു സമാധാന പ്രമേയത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിലവിലെ സ്ഥിതിഗതികളെ മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാൻ എതിർക്കുവെന്നും കൂട്ടിച്ചേർത്തു. ഗാൽവൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിൽ രക്തസാക്ഷിത്വം വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ചുകൊണ്ട് ജൂൺ 19ന് സതോഷി ട്വീറ്റ് ചെയ്തിരുന്നു.
advertisement
TRENDING: പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി [NEWS]നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയെന്ന് മൊഴി; ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് [PHOTO]'ജോസിനോട് യു.ഡി.എഫ് ചെയ്തത് ക്രൂരത; എൽ.ഡി.എഫ് വേദന മാറ്റുന്ന മുന്നണി; കാനം മഹാൻ': ഇ.പി. ജയരാജൻ [NEWS]
മെയ് അഞ്ചുമുതലാണ് ഇന്ത്യാ- ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമായത്. ജൂൺ 15ന് ഗാൽവൻ താഴ്വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇതേ തുടർന്ന് അതിർത്തി പ്രദേശത്ത് കൂടുതൽ സൈനികരെ നിയോഗിച്ച ഇന്ത്യ, സാമ്പത്തിക രംഗത്തും ചൈനയ്ക്കെതിരെ തുടർ നടപടികൾ കൈക്കൊണ്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം സമാധാനപരമായി പര്യവസാനിക്കുമെന്ന് ജപ്പാൻ സർക്കാർ നേരത്തെ പറഞ്ഞിരുന്നു.
advertisement
ഇന്തോ- പസഫിക് മേഖലയിൽ ചൈന സ്വാധീനം വർധിപ്പിക്കുന്നത് തടയാൻ രൂപീകരിച്ച സഖ്യത്തിലെ അംഗമാണ് ജപ്പാൻ. ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ക്വാഡിനെ മറ്റ് അംഗങ്ങൾ.
മലയാളം വാർത്തകൾ/ വാർത്ത/India-China/
India- China | 'നിയന്ത്രണരേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ എതിർക്കുന്നു'; ഇന്ത്യയെ പിന്തുണച്ച് ജപ്പാൻ
Next Article
advertisement
ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം
ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം
  • ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി.

  • തേജോവധം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ഷൈൻ ടീച്ചർ പരാതിയിൽ പറയുന്നു.

  • ഷൈൻ ടീച്ചറിനെതിരായ ആരോപണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം.

View All
advertisement