ചൈനീസ് ടിവികൾ പുറത്തേക്ക് വലിച്ചെറിഞ്ഞു; ചൈനാവിരുദ്ധ മുദ്രാവാക്യം ഉറക്കെ വിളിച്ചു; അലയടിച്ച് ചൈനാ വിരുദ്ധ വികാരം
- Published by:Rajesh V
- news18-malayalam
Last Updated:
Anti China Protests | ആളുകൾ കൂട്ടം കൂടി ചൈനീസ് മൊബൈല്‍ ഫോണുകളടക്കം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു.
ഇന്ത്യ- ചൈന അതിർത്തി സംഘർഷം രൂക്ഷമായിരിക്കെ രാജ്യത്താകമാനം ചൈനീസ് വിരുദ്ധ പ്രക്ഷോഭത്തിന് ചൂടുപിടിക്കുന്നു. ഗുജറാത്തിലെ സൂറത്ത് നഗരവും ഇന്ത്യയിൽ ഇത്തരമൊരു പ്രക്ഷോഭത്തിന് വേദിയായി. വരാച്ഛയിലെ പഞ്ച് രത്ന ബിൽഡിംഗിലെ താമസക്കാർ ചൈനീസ് ടെലിവിഷൻ സെറ്റുകൾ കെട്ടിടത്തിന് പുറത്തേക്ക് എറിഞ്ഞും ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് പ്രതിഷേധിച്ചത്.
ചൈനക്കും ചൈനീസ് സൈനികർക്കുമെതിരെയായിരുന്നു മുദ്രാവാക്യം. ചൈനാ വിരുദ്ധ മുദ്രാവാക്യം വിളിച്ചവർ ഭാരത് മാതാ കീ ജയ് എന്ന് ഏറ്റുവിളിച്ചു. ആളുകൾ കൂട്ടം കൂടി ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചു. വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ചൈനീസ് മൊബൈലുകളടക്കം ബഹിഷ്കരിക്കാനാണ് ആഹ്വാനം ചെയ്തത്. ചൈനാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ശക്തമായ പ്രതിഷേധം വരുംദിവസങ്ങളിലും അലയടിക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ജമ്മുവിലും ചൈനീസ് വിരുദ്ധ പ്രതിഷേധം നടന്നിരുന്നു.
You may also like:India-China Border Faceoff|സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു?
advertisement
[NEWS]'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്‌ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം [NEWS] ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ [NEWS]
തിങ്കളാഴ്ച രാത്രി ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ നടന്ന സംഘർഷത്തിലാണ് 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചത്. സംഘർഷത്തിൽ 43 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ചൈന ഇക്കാര്യത്തിൽ മൗനം തുടരുകയാണ്.
advertisement
Location :
First Published :
June 17, 2020 11:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/India-China/
ചൈനീസ് ടിവികൾ പുറത്തേക്ക് വലിച്ചെറിഞ്ഞു; ചൈനാവിരുദ്ധ മുദ്രാവാക്യം ഉറക്കെ വിളിച്ചു; അലയടിച്ച് ചൈനാ വിരുദ്ധ വികാരം