India-China Border Faceoff |'20 സൈനികരുടെ മരണത്തിന് ഉത്തരം വേണം' പ്രധാനമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി
- Published by:Asha Sulfiker
- news18-malayalam
Last Updated:
തിങ്കളാഴ്ച രാത്രിയോടെ ലഡാക്കിലെ ഗാൽവൻ താഴ്വരയില്‍ ഇന്ത്യ-ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ കുറഞ്ഞത് 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായാണ് റിപ്പോർട്ട്
ന്യൂഡൽഹി: ചൈനയുമായുണ്ടായ സംഘര്‍ഷത്തിൽ ഇരുപത് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ വ്യക്തത തേടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'സംഭവത്തിൽ പ്രധാനമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന വിമർശനവും അദ്ദേഹം ട്വിറ്ററിലൂടെ ഉന്നയിച്ചു. 'എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നത് ? എന്തിനാണ് ഒളിച്ചിരിക്കുന്നത്? എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം.. നമ്മളുടെ സൈനികരെ കൊല്ലാൻ ചൈനയ്ക്ക് എങ്ങനെ ധൈര്യം വന്നു ? രാഹുൽ ട്വിറ്ററിൽ കുറിച്ചു.
Why is the PM silent?
Why is he hiding?
Enough is enough. We need to know what has happened.
How dare China kill our soldiers?
How dare they take our land?
— Rahul Gandhi (@RahulGandhi) June 17, 2020
തിങ്കളാഴ്ച രാത്രിയോടെ ലഡാക്കിലെ ഗാൽവൻ താഴ്വരയില്‍ ഇന്ത്യ-ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ കുറഞ്ഞത് 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായാണ് റിപ്പോർട്ട്. ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യക്കും ചൈനക്കും ആൾനാശമുണ്ടായതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. 43 ചൈനിസ് സൈനികരും കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തതായും റിപ്പോർട്ടുണ്ട്.
advertisement
TRENDING:India-China Border Faceoff | ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ [NEWS]Viral Video | അഞ്ചുവയസുകാരനായ മകനുമൊത്ത് ക്രിക്കറ്റ് കളിക്കവെ യുവാവ് ഹൃദയാഘാതത്താൽ മരിച്ചു; CCTVയിൽ അവസാന നിമിഷങ്ങൾ [NEWS] 'ജീവിതത്തെക്കാളും നല്ലത് മരണമെന്ന് നിനക്ക് തോന്നിയെന്ന് ഓർക്കുമ്പോൾ തകർന്നു പോകുന്നു': കൃതി സാനോൺ [PHOTOS]
അതേസമയം ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയമോ സൈന്യമോ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.. ആ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നാണ് സൈന്യം ആദ്യം അറിയിച്ചത്. എന്നാൽ ഇന്നലെ രാത്രി വൈകി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇരുപത് സൈനികർ കൊല്ലപ്പെട്ടുവെന്ന വിവരം ഉള്ളത്.
Location :
First Published :
June 17, 2020 11:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/India-China/
India-China Border Faceoff |'20 സൈനികരുടെ മരണത്തിന് ഉത്തരം വേണം' പ്രധാനമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി