India- China Border Violence | 'സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല'; കൃത്യസമയത്ത് മറുപടി കൊടുക്കാനറിയാം: പ്രധാനമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
India- China Border Violence | ''സൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പുനൽകുന്നു''
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
''നമ്മുടെ അവകാശങ്ങളിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ല. സമയം വരുമ്പോൾ നമ്മുടെ ശക്തിയും കഴിവും കാണിക്കും. സൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പുനൽകുന്നു. സ്വയം കരുത്തു തെളിയിക്കുന്നതിൽ നിന്ന് ഞങ്ങളെ തടയാൻ ആർക്കും കഴിയില്ല. ആർക്കും സംശയത്തിന്റെ ഒരു കണികപോലും വേണ്ട''- പ്രധാനമന്ത്രി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപിപ്പിക്കപ്പെട്ടാല്‍ ഉചിതമായ മറുപടി കൊടുക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ട്. ഭിന്നതകള്‍ ഉള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. എന്നാല്‍ ആ ഭിന്നതകള്‍ തര്‍ക്കങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കോവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
advertisement
You may also like:India-China Border Faceoff|സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു?
[NEWS]'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്‌ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം [NEWS] ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ [NEWS]
വീരമൃത്യു വരിച്ച സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി രണ്ട് നിമിഷം മൗനം ആചരിച്ചു.
advertisement
Location :
First Published :
June 17, 2020 3:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/India-China/
India- China Border Violence | 'സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല'; കൃത്യസമയത്ത് മറുപടി കൊടുക്കാനറിയാം: പ്രധാനമന്ത്രി