ചൈന കടന്നുകയറ്റം നടത്തിയിട്ടില്ലെങ്കിൽ നമ്മുടെ 20 സൈനികർ എങ്ങനെ രക്തസാക്ഷികളായി? സർക്കാരിനെതിരെ സോണിയ ഗാന്ധി

Last Updated:

സൈന്യത്തിന് പൂർണ്ണ പിന്തുണയും കരുത്ത് സര്‍ക്കാർ നൽകണമെന്നും അതാണ് ശരിയായ ദേശസ്നേഹമെന്നും സോണിയ ഗാന്ധി

ന്യൂഡൽഹി: ലഡാക്കിൽ ഇരുപത് സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും ചോദ്യം ചെയ്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നമ്മുടെ അതിർത്തികൾ സുരക്ഷിതമാക്കുക എന്ന ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്ര സര്‍ക്കാരിന് ഒഴിഞ്ഞ് നിൽക്കാനാവില്ല. ലഡാക്കിലെ സാഹചര്യങ്ങളെ സംബന്ധിച്ച് രാജ്യത്തെ വിശ്വാസത്തിലെടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സോണിയ ആവശ്യപ്പെട്ടിട്ടുണ്ട്.
ലഡാക്കിൽ രക്തസാക്ഷികളായ സൈനികർക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് കോൺഗ്രസ് പാർട്ടി ആരംഭിച്ച 'SpeakUpForOurJawans' ക്യാംപെയ്നുമായി ബന്ധപ്പെട്ട് പോസ്റ്റു ചെയ്ത വീഡിയോ സന്ദേശത്തിലാണ് സർക്കാരിനെതിരെ പാർട്ടി അധ്യക്ഷയുടെ വിമർശനങ്ങൾ. 'പ്രധാനമന്ത്രി പറയുന്നത് പോലെ ഇന്ത്യൻ ഭൂപ്രദേശത്ത് ചൈന കടന്നുകയറ്റം നടത്തിയിട്ടില്ലെങ്കിൽ നമ്മുടെ ഇരുപത് സൈനികർ എങ്ങനെയാണ് രക്തസാക്ഷിത്വം വരിച്ചത്? പ്രധാനമന്ത്രി അവകാശപ്പെടുന്നത് പോലെ ലഡാക്കിലുള്ള നമ്മുടെ ഭൂമി ചൈന പിടിച്ചെടുത്തിട്ടില്ലായെന്ന് അറിയാൻ രാജ്യം ആഗ്രഹിക്കുന്നു.. ഇന്ത്യ-ചൈന അതിർത്തിയിൽ സങ്കീർണ്ണമായ സാഹചര്യം നിലനിൽക്കുമ്പോൾ, അതിർത്തികൾ സുരക്ഷിതമാക്കുക എന്ന ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്ര സര്‍ക്കാരിന് ഒഴിഞ്ഞ് നിൽക്കാനാവില്ല..' സന്ദേശത്തിൽ സോണിയ പറയുന്നു.
advertisement
TRENDING:Covid 19 in Kerala | എട്ടുദിവസത്തിനിടെ 1082; തുടർച്ചയായ എട്ടാം ദിവസവും രോഗികള്‍ നൂറുകടന്നു; ഇന്ന് 150 [NEWS]അപൂർവ അവസ്ഥ; താൻ പുരുഷനാണെന്ന് യുവതി തിരിച്ചറിഞ്ഞത് മുപ്പത് വർഷത്തിന് ശേഷം [NEWS]Gay Marriage | സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം; സെക്ഷൻ 377നെതിരെ പോരാടി വിജയിച്ച പങ്കാളികൾ പുതിയ നിയമ യുദ്ധത്തിലേക്ക് [NEWS]
ചൈന ഇന്ത്യൻ ഭൂപ്രദേശത്ത് കടന്നു കയറുകയോ സൈനിക പോസ്റ്റുകൾ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാൽ കടന്നുകയറ്റം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തിൽ നമ്മുടെ ഭൂപ്രദേശത്ത് ചൈനീസ് ട്രൂപ്പുകളുടെ സാന്നിധ്യം കണ്ടതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ അടിസ്ഥാനപ്പെടുത്തി ചില വിദഗ്ധർ തന്നെ പറയുന്നുണ്ട്..
advertisement
'എപ്പോൾ എങ്ങനെയാണ് ലഡാക്കിലെ നമ്മുടെ ഭൂമി ചൈനയിൽ നിന്നും മോദി സർക്കാർ തിരികെ പിടിക്കുക? ലഡാക്കിലെ നമ്മുടെ സമഗ്ര ഭൂപ്രദേശത്ത് ചൈന ലംഘനം നടത്തിയിട്ടുണ്ടോ ? അതിർത്തിയിലെ സാഹചര്യത്തെ പറ്റി പ്രധാനമന്ത്രി ജനങ്ങളെ വിശ്വാസത്തിലെടുക്കുമോ ? സോണിയ ഗാന്ധി ചോദിക്കുന്നു.. സൈന്യത്തിന് പൂർണ്ണ പിന്തുണയും കരുത്ത് സര്‍ക്കാർ നൽകണമെന്നും അതാണ് ശരിയായ ദേശസ്നേഹമെന്നും അവർ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/India-China/
ചൈന കടന്നുകയറ്റം നടത്തിയിട്ടില്ലെങ്കിൽ നമ്മുടെ 20 സൈനികർ എങ്ങനെ രക്തസാക്ഷികളായി? സർക്കാരിനെതിരെ സോണിയ ഗാന്ധി
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement