സാമ്പത്തിക സംവരണം: സിപിഎം നിലപാടിനെതിരെ ഐ.എൻ.എൽ
Last Updated:
കോഴിക്കോട്: സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത സി.പി.എം നിലപാടിനെതിരെ ഐ.എൻ.എൽ. സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്ര സർക്കാർ തീരുമാനം പിന്നാക്ക വിഭാഗങ്ങളെ ആശങ്കയിലാക്കുന്നതാണെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് എ.പി അബ്ദുൽ വഹാബ് ന്യൂസ് 18നോടു പറഞ്ഞു. ജാതി സംവരണത്തെ പിന്തുണക്കുന്നതാണ് സി.പി.എമ്മിന്റെ ചരിത്രമെന്നും അബ്ദുൽ വഹാബ് വ്യക്തമാക്കി.
മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണമേർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ ബാലനും സ്വാഗതം ചെയ്തിരുന്നു. എന്നാൽ സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടുമായി ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് എ.പി അബ്ദുൽ വഹാബ് രംഗത്തെത്തുകയായിരുന്നു. ജാതി സംവരണം ഏർപ്പെടുത്തിയത് ആ വിഭാഗത്തിന്റെ അർഹമായ പ്രാതിനിധ്യത്തിന് വേണ്ടിയാണ്. സാമ്പത്തിക സംവരണം പിന്നാക്ക വിഭാഗങ്ങളെ ആശങ്കയിലാക്കും. സി.പി.എമ്മിലെ മുൻകാല നേതാക്കൾ ജാതി സംവരണത്തിനൊപ്പം നിന്നവരായിരുന്നുവെന്നും എ.പി അബ്ദുൽ വഹാബ് ഓർമ്മിച്ചു.
advertisement
സി.പി.എം നിലപാടിനെതിരെ എൽ.ഡി.എഫ് ഘടകകക്ഷി രംഗത്തെത്തിയത് മുന്നണിയിൽ ചർച്ചയാകും. അതേസമയം സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്ത സി.പി.എം നിലപാട് രാഷ്ട്രീയ ആയുധമാക്കാനാണ് മുസ്ലിം ലീഗ് തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 08, 2019 9:07 AM IST