ന്യൂഡൽഹി: സാമ്പത്തിക സംവരണ വിഷയത്തിൽ വ്യത്യസ്ത നിലപാടുമായി സിപിഎം കേന്ദ്ര നേതൃത്വം. രാജ്യ താല്പര്യം മുൻനിർത്തി വിഷയത്തിൽ ചർച്ച വേണമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ബിജെപിയുടെ സൂത്രവിദ്യയാണ് സാമ്പത്തിക സംവരണമെന്നും യെച്ചൂരി പറഞ്ഞു.
2003ൽ വാജ്‌പേയ് സർക്കാറിന്റെ അവസാന കാലഘട്ടത്തിൽ ഇതേ തന്ത്രം ബിജെപി പ്രയോഗിച്ചിരുന്നു. അന്ന് സിപിഎം സ്വീകരിച്ച നിലപാട് തന്നെയാണ് ഇപ്പോഴും പാർട്ടിക്ക് ഉള്ളതെന്ന് 2003ൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിന്റെ പകർപ്പ് ചൂണ്ടിക്കാട്ടി യെച്ചൂരി വ്യകത്മാക്കി.
രാജ്യവ്യാപകമായി ചർച്ച ചെയ്ത ശേഷമേ സാമ്പത്തിക സംവരണത്തിൽ തീരുമാനമെടുക്കാവൂ എന്ന് വി എസ് അച്ചുതാനന്ദൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്‌തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.