HOME /NEWS /India / ഇത് ചരിത്രം; 100 മണിക്കൂര്‍ കൊണ്ട് 100 കിലോമീറ്റർ എക്സ്പ്രസ് വേ നിര്‍മ്മിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി

ഇത് ചരിത്രം; 100 മണിക്കൂര്‍ കൊണ്ട് 100 കിലോമീറ്റർ എക്സ്പ്രസ് വേ നിര്‍മ്മിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി

 ഗാസിയാബാദിനേയും അലിഗഡിനേയും ബന്ധിപ്പിച്ച് ബുലന്ത്ഷെഹർ വഴി പോകുന്ന നാഷണൽ ഹൈവേ 34  എക്സ്‌പ്രസ് വേ നിർമാണത്തിലാണ് ഹൈവെ അതോറിറ്റിയുടെ റെക്കോർഡ് നേട്ടം.

  • Share this:

    ഇന്ത്യയിലെ റോഡ് ഗതാഗത രംഗത്ത് ചരിത്ര നേട്ടം കൈവരിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി. 100 മണിക്കൂര്‍ കൊണ്ട് 100 കിലോമീറ്റർ  എക്സ്പ്രസ് വേ നിർമിച്ചാണ് എഎച്ച്എഐ ഈ നേട്ടം സ്വന്തമാക്കിയത്. ഗാസിയാബാദിനേയും അലിഗഡിനേയും ബന്ധിപ്പിച്ച് ബുലന്ത്ഷെഹർ വഴി പോകുന്ന നാഷണൽ ഹൈവേ 34  എക്സ്‌പ്രസ് വേ നിർമാണത്തിലാണ് ഹൈവെ അതോറിറ്റിയുടെ റെക്കോർഡ് നേട്ടം.

    കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗിരിയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. സിംഗപ്പൂർ ആസ്ഥാമായുള്ള ലാസൻ ആന്റ് ടൂബോ ആന്റ് ക്യൂബ് ഹൈവെയാണ് റോഡിന്റെ നിർമാണം. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് വേണ്ടി കോൾഡ് സെൻട്രൽ പ്ലാന്റ് റീസൈക്ലിംഗ് (സിസിപിആർ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എക്സ്പ്രസ് വേ നിർമിക്കുന്നത്.

    ഗാസിയാബാദിൽ നിന്ന് അലിഗഡ് 118 കിലോമീറ്റർ വരെയുള്ള ദൂരമാണ് പുതിയ ഹൈവേ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 105 മണിക്കൂർ 33 മിനിറ്റിൽ 75 കിലോമീറ്റർ ഹൈവേ നിർമിച്ച് നാഷണൽ ഹൈവേ നിർമിച്ച് എൻഎച്ച്എഐ ഗിന്നസ് റെക്കോർഡ് നേടിയിരുന്നു.

    First published:

    Tags: National high way, Nitin gadkari