ഗുവാഹത്തി: മേഘാലയയില്‍ ഖനിക്കുള്ളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാനുള്ള ദൗത്യം നിര്‍ത്തിയതില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. വെള്ളം നിറഞ്ഞ കല്‍ക്കരി ഖനിയില്‍ കുടുങ്ങിപ്പോയ 15 പേര് വായു കിട്ടാതെ രണ്ട് ആഴ്ചയായി ബുദ്ധിമുട്ടുന്നു. അപ്പോഴാണ് പ്രധാനമന്ത്രി ബോഗിബീല്‍ പാലത്തില്‍ കയറി നിന്ന് ഫോട്ടോക്ക് പോസ് ചെയ്ത് രസിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ഉയര്‍ന്ന കുതിരശക്തിയുള്ള പമ്പുകള്‍ എത്തിക്കാന്‍ പോലും മോദി സര്‍ക്കാര്‍ തയാറായില്ല. പ്രധാനമന്ത്രി അവരുടെ ജീവന് രക്ഷിക്കൂ'-രാഹുല്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍ റോഡ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങിനെ പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ ഫോട്ടോ പരാമര്‍ശം. നൂറ് കുതിരശക്തിയുള്ള പമ്പുകള്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ ഒരാഴ്ചയായി കാത്തിരിക്കുകയാണ്. ഖനിയില്‍ വെള്ളം നിറയാതിരിക്കാന്‍ ഇത്രയും ശേഷിയുള്ള പമ്പുകള്‍ ഉപയോഗിച്ച് മാത്രമേ വെള്ളം പുറത്തേക്ക് ഒഴുക്കാനാകൂവെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇത്രയും ശേഷിയുള്ള പമ്പുകള്‍ മേഘാലയ സര്‍ക്കാരിന്റെ പക്കലില്ല. വെള്ളത്തില്‍ 70 അടി വരെ താഴ്ചയിലെത്തി വേണം രക്ഷാപ്രവര്‍ത്തനം നടത്താന്‍. ദുരന്ത നിവാരണ സേനയുടെ സംഘത്തിന് 40 അടിവരെ പോകാനെ കഴിയുന്നുള്ളൂ. പമ്പുകള്‍ എത്തിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാല്‍ മാത്രമേ തിരച്ചില്‍ പുനരാരംഭിക്കാനാകൂവെന്നും അധികൃതർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Narendra modi, Prime Minister, Rahul, Rahul gandhi, പ്രധാനമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോഗി ബീൽ പാലം, രാഹുൽ ഗാന്ധി