ന്യൂഡൽഹി : മുപ്പത്തിനാല് വര്‍ഷം മുന്‍പ് റോഡിലുണ്ടായ തർക്കത്തിനിടെ ഒരാൾ മരിച്ച കേസിൽ പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം തടവ്. പട്യാലയില്‍ 1988 ഡിംസബര്‍ 27ന് ഉച്ചയ്ക്കു വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിങ് എന്ന വ്യക്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാവുകയും ചെയ്തു. പരുക്കേറ്റ ഗുര്‍നാം സിങ് ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തിരുന്നു.
മരിച്ച ഗുർനാം സിങ്ങിന്റെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. സിദ്ദു കോടതിയിൽ കീഴടങ്ങണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
ഗുർനാം സിങ്ങിന്റെ തലയിൽ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിലേക്കു വഴിവച്ചതെന്നുമാണ് കേസ്. അതേസമയം, തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നതിനു തെളിവില്ലെന്നു സിദ്ദു വാദിച്ചു. നേരത്തേ, സിദ്ദുവിന് 1000 രൂപ പിഴ ചുമത്തി ഇതേ കേസ് സുപ്രീം കോടതി തീർപ്പാക്കിയിരുന്നു.
ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, എസ് കെ കൗൾ എന്നിവരടങ്ങിയ ബെഞ്ചാണ് സിദ്ദുവിന് വിധിച്ച ശിക്ഷയിൽ ഇരയുടെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിച്ചത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.