ഇന്ത്യൻ നാവിക സേനാ യുദ്ധക്കപ്പലിന് ഇനി പെൺ കരുത്തും; ചരിത്രത്തിൽ ആദ്യമായി രണ്ട് വനിതാ ഉദ്യോഗസ്ഥർക്ക് നിയമനം

Last Updated:

യുദ്ധക്കപ്പലുകളിലേക്ക് ഹെലികോപ്പ്റ്റർ ഇറക്കാനും പറന്നുയരാനുമുള്ള ദൗത്യമാണ് ഈ വനിതകൾക്ക് നൽകിയിരിക്കുന്നത്

കൊച്ചി: ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലുകളിൽ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുന്നു. ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലെഫ്റ്റനന്റ് റിതി സിംഗ് എന്നിവരെയാണ് ഇന്ത്യൻ നാവിക സേനയുടെ മുൻനിര പടക്കപ്പലിൽ നിയമിക്കുന്നത്.
യുദ്ധക്കപ്പലുകളിലേക്ക് ഹെലികോപ്പ്റ്റർ ഇറക്കാനും പറന്നുയരാനുമുള്ള ദൗത്യമാണ് ഈ വനിതകൾക്ക് നൽകിയിരിക്കുന്നത്. 60 മണിക്കൂർ ഒറ്റയ്ക്ക് ഹെലികോപ്റ്റർ പറത്തിയാണ് ഇരുവരും ഈ പദവിയിലേക്കെത്തിയത്. ബിടെക്ക് ബിരുദധാരികളായ ഇരുവരും 2018ലാണ് നാവികസേനയിൽ ചേർന്നത്.
ഇന്ത്യൻ നാവികസേനയിലെ 17 ഉദ്യോഗസ്ഥരുർക്കൊപ്പമാണ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗിയും സബ് ലെഫ്റ്റനന്റ് റിത് സിംഗും പരിശീലനം നേടിയത്. കൊച്ചിയിലെ ഐ‌എൻ‌എസ് ഗരുഡയിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ  ഈ സംഘത്തിലുൾപ്പെട്ടവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
advertisement
റഫേൽ യുദ്ധവിമാനങ്ങൾ പറത്താനും ഒരു വനിതയെ പരിശീലിപ്പിക്കുന്നുണ്ട്.  അഞ്ച് റാഫേൽ ജെറ്റുകൾ നിലയുറപ്പിച്ചിട്ടുള്ള അംബാലയിലെ 17 സ്ക്വാഡ്രനിലായിരിക്കും ഈ പൈലറ്റ് പ്രവർത്തിക്കുക.
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യൻ നാവിക സേനാ യുദ്ധക്കപ്പലിന് ഇനി പെൺ കരുത്തും; ചരിത്രത്തിൽ ആദ്യമായി രണ്ട് വനിതാ ഉദ്യോഗസ്ഥർക്ക് നിയമനം
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement