കുഴൽക്കിണറിൽ വീണ രണ്ടരവയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം

Last Updated:

രണ്ടുവർഷം മുൻപ് ആന്ധ്രപ്രദേശിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തിയതിന്റെ വീഡിയോകളാണ് തിരുച്ചിറപ്പള്ളിയിലേതെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടരവയസ്സുകാരൻ സുജിത്തിനെ രക്ഷിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. രണ്ടുവര്‍ഷം മുൻപ് ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയതിന്റെ വിഡിയോകളാണ് തിരുച്ചിറപ്പള്ളിയിലെ സംഭവമാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. എന്നാൽ ഞായറാഴ്ച രാത്രി 10.30 വരെയും തിരുച്ചിറപ്പള്ളിയില്‍ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായിട്ടില്ല.
സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമം 50 മണിക്കൂറിനു ശേഷവും തുടരുകയാണ്. പൈലിങ് നടത്തുന്ന വലിയ റിഗ് ഉപയോഗിച്ചു 110 അടി ആഴത്തിൽ സമാന്തരമായി കുഴി നിർമിക്കുന്ന ജോലിയാണു നടക്കുന്നത്. ഈ കുഴിയിൽ നിന്നു കുഴൽ കിണറിലേക്കു തുരങ്കം നിർമിച്ചു അതുവഴി മൂന്നു സുക്ഷാ ഉദ്യോഗസ്ഥർ നേരിട്ടു ചെന്നു സുജിത്തിനെ രക്ഷിക്കാനാണു ശ്രമം. വെളളിഴാഴ്ച വൈകിട്ട് വീട്ടു മുറ്റത്തു കളിക്കുന്നതിനിടെയാണു സുജത് കുഴൽ കിണറിൽ വീണത്. ആദ്യം 26 അടിയിലായിരുന്നെങ്കിലും രക്ഷാപ്രവർത്തനത്തിനിടെ 100 അടി താഴ്ചയിലേക്കു വീണിരുന്നു.
advertisement
പ്രചരിക്കുന്ന വീഡിയോ 2017ലേത്
2017 ഓഗസ്റ്റ് 16നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വിഡിയോയിലെ സംഭവം നടന്നത്. രണ്ടുവയസ്സുകാരനായ ചന്ദ്രശേഖറാണ് കളിക്കുന്നതിനിടെ ഗുണ്ടൂരിലെ വിനുകോണ്ട ഉമ്മഡിവരം ഗ്രാമത്തിലെ പഴയ കുഴൽ കിണറില്‍ വീണത്.15 അടിയോളം താഴ്ചയില്‍ കുടുങ്ങിയ കുട്ടിയെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ 12 മണിക്കൂറിനുശേഷം സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കുഴൽക്കിണറിൽ വീണ രണ്ടരവയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം
Next Article
advertisement
മലപ്പുറത്തെ 14കാരിയുടെ കൊലപാതകം; സുഹൃത്തായ 16കാരന്‍ കുറ്റം സമ്മതിച്ചു
മലപ്പുറത്തെ 14കാരിയുടെ കൊലപാതകം; സുഹൃത്തായ 16കാരന്‍ കുറ്റം സമ്മതിച്ചു
  • മലപ്പുറത്ത് 14കാരിയെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തായ 16കാരൻ കുറ്റം സമ്മതിച്ചിരിക്കുകയാണ്.

  • പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി 16കാരൻ പൊലീസിന് മൊഴി നൽകിയതായും റിപ്പോർട്ട് ചെയ്യുന്നു.

  • കുടുംബം പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം നടന്നപ്പോൾ കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തി.

View All
advertisement