ഇന്റർഫേസ് /വാർത്ത /India / വീട്ടുകാരറിയാതെ 'വിവാഹിതയായ' പതിനാറുകാരി ഗര്‍ഭിണിയായി; ഭിന്നശേഷിക്കാരനായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

വീട്ടുകാരറിയാതെ 'വിവാഹിതയായ' പതിനാറുകാരി ഗര്‍ഭിണിയായി; ഭിന്നശേഷിക്കാരനായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ബാലവിവാഹ നിരോധന നിയമം, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആറും അറസ്റ്റും.

  • Share this:

മധുരൈ: പതിനാറുകാരിയെ വിവാഹം ചെയ്ത ഭിന്നശേഷിക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ. മധുരൈ അലങ്കൊട്ടാരം സ്വദേശിയായ ജി.പ്രഭാകരൻ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഡിണ്ടിഗൽ സ്വദേശിനിയായ പ്രായപൂർത്തിയായ പെണ്‍കുട്ടിയെ ഇയാൾ വീട്ടുകാരറിയാതെ വിവാഹം ചെയ്തിരുന്നു. തുടർന്ന് കുട്ടിയുമായി ശാരീരികമായി ബന്ധം പുലർത്തുകയും ചെയ്തു. ബാലവിവാഹ നിരോധന നിയമം, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആറും അറസ്റ്റും.

Also Read-നദിക്കരയിൽ സെൽഫിയെടുക്കുന്നതിനിടെ അപകടം; ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു

പൊലീസ് പറയുന്നതനുസരിച്ച് അറസ്റ്റിലായ യുവാവും പെണ്‍കുട്ടിയും തമ്മിൽ വിവാഹം നടത്താൻ വീട്ടുകാർ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇതിനിടെ അപകടത്തിൽപ്പെട്ട് യുവാവിന് ഒരു കാൽ നഷ്ടമായതോടെ പെൺവീട്ടുകാർ വിവാഹവുമായി ബന്ധപ്പെട്ട് തുടർ തീരുമാനങ്ങളെടുക്കാതെ പിന്മാറുകയായിരുന്നു. എന്നാൽ കുറച്ചു മാസങ്ങൾക്ക് മുമ്പ് പ്രഭാകർ പെൺകുട്ടിയെയും കൂട്ടി ഒരു ക്ഷേത്രത്തിലെത്തി വിവാഹം ചെയ്യുകയായിരുന്നു. കുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ പെൺകുട്ടിയെ വീട്ടുകാർ ഉപേക്ഷിക്കുകയും ചെയ്തു.

Also Read-'14 വർഷം എന്നെ ബലാത്സംഗം ചെയ്തു'; മഹാരാഷ്ട്ര മന്ത്രിക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി ഗായിക

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ശോലവന്ദാൻ പൊലീസ് യുവാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടുകാർ സ്വീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് പെൺകുട്ടിയെ ശിശുക്ഷേമ വകുപ്പിന് കൈമാറി നിലവിൽ അഭയ കേന്ദ്രത്തിൽ ആക്കിയിരിക്കുകയാണ്.

First published:

Tags: Pocso act, Pocso case, Tamilnadu