ഉത്തരാഖണ്ഡില്‍ 3,115 പുള്ളിപ്പുലികളെ കണ്ടെത്തി; 8 വര്‍ഷത്തിനിടെ 29 ശതമാനം വര്‍ധനവെന്ന് വനംവകുപ്പ്

Last Updated:

2015 ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2,335 പുള്ളിപ്പുലികളാണ് ഉണ്ടായിരുന്നത്

ഉത്തരാഖണ്ഡില്‍ പുള്ളിപ്പുലികളുടെ എണ്ണം വര്‍ദ്ധിച്ചതായി വനംവകുപ്പ്. വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് 3,115 പുള്ളിപ്പുലികള്‍ ഉണ്ടെന്നാണ് വനംവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2015 മുതലാണ് പുള്ളിപുലികളുടെ എണ്ണത്തില്‍ വര്‍ധനവ് കണ്ടുതുടങ്ങിയത്. 2015 ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2,335 പുള്ളിപ്പുലികളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 29 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മനുഷ്യരും പുലികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവായി നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ് എന്നതിനാല്‍ ഈ കണക്കുകള്‍ ഏറെ നിര്‍ണായകമാണ്.
2000 ജനുവരി മുതല്‍ 2023 ജൂണ്‍ വരെ പുള്ളിപ്പുലികളുടെ ആക്രമണത്തില്‍ 508 പേര്‍ കൊല്ലപ്പെടുകയും 1800-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വനംവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2001 ജൂണ്‍ മുതല്‍ ഇന്നുവരെ മൊത്തം 1,658 പുള്ളിപ്പുലികളാണ് കൊല്ലപ്പെട്ടിട്ടുളളതെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപകടങ്ങളോ, പുലികള്‍ തമ്മിലുള്ള വഴക്കുകളോ ആണ് ഇതിന് പിന്നിലെ കാരണം. ‘പുള്ളിപ്പുലികളുടെ എണ്ണം എടുക്കുന്നത് പ്രശ്‌നബാധിത പ്രദേശങ്ങള്‍ ഏതൊക്കെയെന്ന് മനസ്സിലാക്കാന്‍ സഹായിക്കും, ഇതുവഴി സാഹചര്യം ലഘൂകരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും,’ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സമീര്‍ സിന്‍ഹ ന്യൂസ് 18 നോട് പറഞ്ഞു.
advertisement
വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും വനം വകുപ്പും സംയുക്തമായാണ് കണക്കെടുപ്പ് നടത്തിയതെന്ന് സിന്‍ഹ പറഞ്ഞു. സംഘം ട്രാപ്പ് ക്യാമറകള്‍ ഉപയോഗിക്കുകയും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തു. നഗരവാസികള്‍ വനമേഖലകളോട് അടുക്കുന്നതോ പുള്ളിപ്പുലികളുടെ എണ്ണം വര്‍ധിച്ചുവരുന്നതിനെ തുടര്‍ന്ന് ഭക്ഷണത്തിനായി പുലികള്‍ മനുഷ്യവാസകേന്ദ്രങ്ങളിലേക്ക് പോകുന്നതോ ആകാം മനുഷ്യരും പുലികളും തമ്മിലുള്ള ഏറ്റുമുട്ടലിന് പിന്നിലെ കാരണങ്ങളെന്ന് വിദഗ്ധര്‍ പറഞ്ഞു. മനുഷ്യരും പുലികളും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണം നഗരവല്‍ക്കരണമാണെന്ന് കരുതുന്നതായി പുളളിപ്പുലി വിദഗ്ധനും സംസ്ഥാന വന്യജീവി ബോര്‍ഡ് അംഗവുമായ അനുപ് സാഹ് പറഞ്ഞു.
advertisement
‘പുള്ളിപ്പുലികളെയും കടുവകളെയും സംരക്ഷിക്കുന്നതിനൊപ്പം, മനുഷ്യ ജീവനുകളും സംരക്ഷിക്കേണ്ടതുണ്ട്. ഈ സാഹചര്യം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. അല്‍മോറ, പൗരി, ഉത്തരകാശി, പിത്തോരഗഡ്, തെഹ്രി ജില്ലകളില്‍ നിന്ന് സമീപ ആഴ്ചകളില്‍ പുള്ളിപ്പുലി ആക്രമണങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുലിയെക്കൂടാതെ കുരങ്ങുകളുടെ കണക്കുകളും വനം വകുപ്പ് പുറത്തുവിട്ടു. 2015 നും 2021 നും ഇടയില്‍ കുരങ്ങുകളുടെ എണ്ണം 26 ശതമാനമായി കുറഞ്ഞതായാണ് ഇതില്‍ നിന്നും വ്യക്തമാകുന്ന്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഫുല്‍പൂര്‍ ഗ്രാമത്തില്‍ രണ്ട് പെണ്‍കുട്ടികളെ പുലി ആക്രമിച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വീട്ടില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ പുലി ആക്രമിച്ചത്.
advertisement
പുറത്ത് പോയി വന്ന ഇവരുടെ അച്ഛന്‍ ദാമോര്‍ കാണുന്നത് തന്റെ മൂന്ന് വയസുള്ള മകള്‍ വന്‍ഷയെ കടിച്ചെടുത്ത് നില്‍ക്കുന്ന പുളളിപ്പുലിയെ ആണ്. വീടിന്റെ വാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ച പുള്ളിപ്പുലിയുടെ നേര്‍ക്ക് ദാമോര്‍ കുതിച്ച് ചാടുകയായിരുന്നു. ഇതേതുടര്‍ന്ന് വന്‍ഷയെ താഴെയിട്ട് സമീപത്ത് തന്നെ ഉറങ്ങുകയായിരുന്ന അഞ്ച് വയസ്സുകാരിയായ കാവ്യയെ കടിച്ച് പിടിച്ചു. കുട്ടിയെയും കൊണ്ട് ഓടിയ പുലിയെ ദാമോര്‍ പിന്തുടരുകയും അതിനെ പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പുള്ളിപുലിയുമായി നിരായുധനായി പോരാടുകയായിരുന്നു. ഗത്യന്തരമില്ലാതെ പുള്ളിപ്പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഉത്തരാഖണ്ഡില്‍ 3,115 പുള്ളിപ്പുലികളെ കണ്ടെത്തി; 8 വര്‍ഷത്തിനിടെ 29 ശതമാനം വര്‍ധനവെന്ന് വനംവകുപ്പ്
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement