ഒറിജിനൽ രംഗൻ ചേട്ടൻ; അഞ്ച് കിലോ സ്വര്‍ണ്ണം ഇട്ട് സ്വര്‍ണ്ണ ബുള്ളറ്റിൽ യാത്ര; ബീഹാറിലെ 'ഗോള്‍ഡ് മാനെ' അറിയുമോ?
- Published by:Sarika KP
- news18-malayalam
Last Updated:
ഏകദേശം 200 മുതല്‍ 300 ഗ്രാം വരെ സ്വര്‍ണ്ണമാണ് ബൈക്കില്‍ മാത്രമുള്ളത്. 13-14 ലക്ഷം രൂപയാണ് ഇതിനായി പ്രേം സിംഗ് ചെലവാക്കിയത്.
അഞ്ച് കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ് സ്വര്‍ണ്ണം പൂശിയ ബുള്ളറ്റില്‍ സഞ്ചരിച്ച് ബീഹാര്‍ സ്വദേശി. ബീഹാറിന്റെ 'ഗോള്‍ഡ്മാന്‍' എന്നറിയപ്പെടുന്ന പ്രേം സിംഗാണ് ഈ വ്യത്യസ്ത ലുക്കിലെത്തിയത്. 24 കാരറ്റ് സ്വര്‍ണ്ണമാണ് ഇദ്ദേഹം തന്റെ ബൈക്കില്‍ പൂശിയത്. ഏകദേശം 200 മുതല്‍ 300 ഗ്രാം വരെ സ്വര്‍ണ്ണമാണ് ബൈക്കില്‍ മാത്രമുള്ളത്. 13-14 ലക്ഷം രൂപയാണ് ഇതിനായി പ്രേം സിംഗ് ചെലവാക്കിയത്.
ഭോജ്പൂര്‍ ജില്ലയിലാണ് ഇദ്ദേഹം താമസിക്കുന്നത്. കുട്ടിക്കാലം മുതലെ സ്വര്‍ണ്ണത്തോട് വലിയ കമ്പമുണ്ടായിരുന്ന ആളാണ് പ്രേം സിംഗ്. അന്നൊക്കെ ചെറിയ രീതിയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഇദ്ദേഹം അണിയുമായിരുന്നു. ആറ് വര്‍ഷം മുമ്പാണ് ഇദ്ദേഹം ഏകദേശം അഞ്ച് കിലോയോളം സ്വര്‍ണ്ണം ശരീരത്തില്‍ അണിയാന്‍ തുടങ്ങിയത്. നിലവില്‍ 5 കിലോ 400 ഗ്രാം സ്വര്‍ണ്ണമാണ് ഇദ്ദേഹം തന്റെ ശരീരത്തില്‍ അണിഞ്ഞിരിക്കുന്നത്. നിരവധി മാലകളും മോതിരങ്ങളും കൈചെയിനും ഇദ്ദേഹം ധരിച്ചിട്ടുണ്ട്. ഇതിനുപുറമെയാണ് ബൈക്കിലും സ്വര്‍ണ്ണം പൂശിയത്.
കാറില്‍ വന്നിറങ്ങുന്ന ഇദ്ദേഹത്തോടൊപ്പം സെല്‍ഫി ചിത്രങ്ങള്‍ എടുക്കാനും ആളുകള്‍ തടിച്ചുകൂടാറുണ്ട്. പ്രദേശത്തെ ധനിക കുടുംബത്തില്‍പ്പെട്ടയാളാണ് പ്രേം സിംഗ്. സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍ കൂടിയാണിദ്ദേഹം. ബീഹാറിലെ ആദ്യത്തെ ഗോള്‍ഡ്മാന്‍ താനാണെന്ന് ഇദ്ദേഹം പറയുന്നു. കൂടാതെ രാജ്യത്തെ രണ്ടാമത്തെ ഗോള്‍ഡ്മാന്‍ എന്ന പദവിയും തനിക്ക് സ്വന്തമെന്നും പ്രേം സിംഗ് കൂട്ടിച്ചേര്‍ത്തു. ഒന്നാം സ്ഥാനം നേടിയെടുക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും പ്രേം സിംഗ് പറഞ്ഞു. അതിന്റെ ഭാഗമായി താനിപ്പോഴും സ്വര്‍ണ്ണം വാങ്ങിക്കൊണ്ടിരിക്കുകയാണെന്നും പ്രേം സിംഗ് പറഞ്ഞു.
advertisement
ബൈക്കിന് പിന്നാലെ തലയില്‍ കെട്ടുന്ന ടര്‍ബനിലും മുഖത്ത് വെയ്ക്കുന്ന കണ്ണടയിലും സ്വര്‍ണ്ണം പൂശാനുള്ള തിരക്കിലാണ് പ്രേം സിംഗ് ഇപ്പോള്‍. '' എന്റെ സമ്പാദ്യം മുഴുവന്‍ സ്വര്‍ണ്ണം വാങ്ങാനാണ് ഉപയോഗിക്കുന്നത്. എട്ട് കിലോയോളം സ്വര്‍ണ്ണം അണിഞ്ഞ് രാജ്യത്തെ ഗോള്‍ഡ്മാന്‍ എന്ന പേര് നേടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,'' പ്രേം സിംഗ് പറഞ്ഞു. സത്യസന്ധമായ രീതിയിലാണ് താന്‍ സ്വര്‍ണ്ണം വാങ്ങിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തിനും രേഖകകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് തന്നെ ആദായനികുതി ഉദ്യോഗസ്ഥരെ തനിക്ക് പേടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
Summary: Prem Singh, known as the 'goldman' of Bihar, has become a notable figure for his love for the yellow metal. He wears more than five kilograms of gold jewellery. He also owns a bike with several gold parts, which took seven to eight months to create in Bangalore and cost between 11 to 12 lakhs.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bihar
First Published :
July 01, 2024 3:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഒറിജിനൽ രംഗൻ ചേട്ടൻ; അഞ്ച് കിലോ സ്വര്‍ണ്ണം ഇട്ട് സ്വര്‍ണ്ണ ബുള്ളറ്റിൽ യാത്ര; ബീഹാറിലെ 'ഗോള്‍ഡ് മാനെ' അറിയുമോ?