ഏഴുമാസം ഗര്‍ഭിണിയായ യുവതി വളകാപ്പ് ചടങ്ങിന് പോകുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
വളകാപ്പ് ചടങ്ങിനായി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്ന യുവതി.
ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി സ്വദേശി കസ്തൂരിയാണ് മരിച്ചത്. ചെന്നൈ എഗ്മൂർ - കൊല്ലം എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യവയാണ് അപകടം. വളകാപ്പ് ചടങ്ങിനായി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്ന യുവതി. ചെന്നൈയിൽ താമസിക്കുന്ന യുവതി തെങ്കാശിയിലെ ബന്ധുക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 8 മണിക്കാണ് അപകടം. ചർദിക്കാനായി ടോയ്ലറ്റിൽ പോയ യുവതി ഡോറിലൂടെ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. കള്ളക്കുറിച്ചി ജില്ലയിലെ ഉളന്തൂർപേട്ടിനും - വിരുദാചലത്തിനും ഇടയിൽ പൂമാമ്പാക്കമെന്ന ഗ്രാമത്തിൽ ആയിരുന്നു അപകടം. ഇത് കണ്ടു ബന്ധുക്കൾ ബഹളം വെച്ചതോടെ ബോഗിയിലെ അപായ ചങ്ങല വലിച്ചു. മിനിറ്റുകൾ പിന്നിട്ടിട്ടും ട്രെയിൻ നിന്നില്ല. തുടർന്ന് മറ്റൊരു ബോഗിയിൽ എത്തിയാണ് ബന്ധുക്കൾ ചെയിൻ വലിച്ചതും, ട്രെയിൻ നിന്നതും. ഇതിനോടകം തന്നെ അപകടസ്ഥലത്ത് നിന്ന് 12 കിലോമീറ്റർ ദൂരം ട്രെയിൻ പിന്നിട്ടിരുന്നു.
advertisement
അപകടത്തിനു പിന്നാലെ ബന്ധുക്കൾ വിവരം വിരുദാചലം റെയിൽവേ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മൂന്ന് മണിക്കൂറോളം അന്വേഷിച്ചാണ് യുവതിയെ കണ്ടെത്തിയത്. വീഴ്ചയുടെ ആഘാതത്തിൽ അപകട സ്ഥലത്ത് വച്ചുതന്നെ യുവതി മരിച്ചിരുന്നു. വിരുദാചലം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അതിനിടെ അപായ ചങ്ങല വലിച്ചിട്ടും ട്രെയിൻ നിൽക്കാതെ വന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതോടെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ റെയിൽവേ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
May 04, 2024 7:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഏഴുമാസം ഗര്‍ഭിണിയായ യുവതി വളകാപ്പ് ചടങ്ങിന് പോകുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് മരിച്ചു