advertisement

സ്കൂളിൽ ഡാൻസ് റിഹേഴ്സലിനിടെ പ്രാണിയുടെ കടിയേറ്റ് എട്ടു വയസുകാരി മരിച്ചു

Last Updated:

സ്കൂളിലെ കലാപരിപാടിയുടെ പരിശീലനത്തിനിടെ വിഷപ്രാണിയുടെ കടിയേറ്റ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരണപ്പെട്ടു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തമിഴ്‌നാട്ടിലെ നാമക്കലിന് സമീപമുള്ള പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിൽ വെച്ച് വിഷപ്രാണിയുടെ കടിയേറ്റ എട്ടു വയസ്സുകാരി മരിച്ചു. തിരുച്ചെങ്കോട് താലൂക്കിലെ എളച്ചിപാളയം ബ്ലോക്കിലുള്ള ഗൗണ്ടംപാളയം ഗവൺമെന്റ് മിഡിൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി രക്ഷിതയാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ നടക്കാനിരിക്കുന്ന സ്കൂളിലെ വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള നൃത്ത പരിശീലനത്തിനിടെയായിരുന്നു സംഭവം. നൃത്തം അഭ്യസിക്കുന്നതിനിടയിൽ നെറ്റിയിൽ എന്തോ കടിച്ചത് പോലെ തോന്നുന്നുവെന്ന് രക്ഷിത പരാതിപ്പെട്ടിരുന്നു. നിമിഷങ്ങൾക്കകം കുട്ടി ബോധരഹിതയായി വീണു.
ഉടൻ തന്നെ അധ്യാപകർ കുട്ടിയെ തിരുച്ചെങ്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അവിടുത്തെ സർക്കാർ ആശുപത്രിയിലും എത്തിച്ചു. നില വഷളായതിനെ തുടർന്ന് നാമക്കൽ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.
advertisement
ഗ്രാമത്തിലെ ദിവസവേതനക്കാരായ ദമ്പതികളുടെ മകളാണ് രക്ഷിത. സംഭവത്തിൽ തിരുച്ചെങ്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ഭാഗമായി സ്കൂൾ പ്രധാനാധ്യാപകനെയും മറ്റ് അധ്യാപകരെയും പോലീസ് ചോദ്യം ചെയ്തു.
Summary: A tragic incident has claimed the life of an eight-year-old girl in Goundampalayam village, Namakkal, after she was allegedly bitten by a venomous insect during school hours. Rakshitha, a Class 3 student at a government-run middle school, was participating in a dance rehearsal for an upcoming cultural event on Sunday morning. During the practice, she complained of discomfort following an insect bite on her forehead and collapsed shortly after.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സ്കൂളിൽ ഡാൻസ് റിഹേഴ്സലിനിടെ പ്രാണിയുടെ കടിയേറ്റ് എട്ടു വയസുകാരി മരിച്ചു
Next Article
advertisement
എറണാകുളത്തെ പ്ലസ് വൺ വിദ്യാർഥിനിയുടെ മരണം: 'കൊറിയൻ സുഹൃത്ത്' വ്യാജമോ? ദുരൂഹത നീക്കാൻ ഏഴംഗ സംഘം
എറണാകുളത്തെ പ്ലസ് വൺ വിദ്യാർഥിനിയുടെ മരണം: 'കൊറിയൻ സുഹൃത്ത്' വ്യാജമോ? ദുരൂഹത നീക്കാൻ ഏഴംഗ സംഘം
  • പ്ലസ് വൺ വിദ്യാർഥിനി ആദിത്യയുടെ മരണത്തിൽ ദുരൂഹത നീക്കാൻ ഏഴംഗ പ്രത്യേക സംഘം രൂപീകരിച്ചു

  • കൊറിയൻ സുഹൃത്തിന്റെ പേരിൽ കുട്ടിയെ ചതിച്ചതാണോ എന്ന സംശയത്തിൽ സൈബർ വിദഗ്ധരും ഉൾപ്പെടുത്തി

  • ആദിത്യയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മറ്റാരെങ്കിലും നിയന്ത്രിച്ചിരുന്നോ എന്നത് അന്വേഷണത്തിന്റെ ഭാഗമാണ്

View All
advertisement