കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കെ സ്കൂളിലെ ഇരുമ്പ് ഗേറ്റ് വീണ് 6 വയസുകാരന് ദാരുണാന്ത്യം

Last Updated:

കൂട്ടുകാർ ഇരുമ്പ് ഗേറ്റിൽ കയറി കളിച്ചുകൊണ്ടിരിക്കെ ദുർബലമായി വെൽഡ് ചെയ്തുവച്ചിരുന്ന ഗേറ്റ് ആറുവയസുകാരന്റെ ശരീരത്തേക്ക് വീഴുകയായിരുന്നു

ഇരുമ്പ് ഗേറ്റിൻ്റെ ദൃശ്യങ്ങൾ(ഇടത്), അജയ്(6)
ഇരുമ്പ് ഗേറ്റിൻ്റെ ദൃശ്യങ്ങൾ(ഇടത്), അജയ്(6)
കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കെ സ്കൂളിലെ ഇരുമ്പ് ഗേറ്റ് ദേഹത്തേക്ക് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് 6 വയസുകാരൻ മരിച്ചു. ഹൈദരാബാദിലെ ഹയാത് നഗറിലുള്ള എംപിപി സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത് . സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാർത്ഥിയായ അജയ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4 മണിയോടു കൂടി കൂട്ടുകാരുമൊന്നിച്ച് ഇരുമ്പ് ഗേറ്റിന് സമീപം കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഗേറ്റ് കുട്ടിയുടെ ശരീരത്തേക്ക് പതിച്ചതെന്ന് പൊലീസ് പറഞ്ഞു.
കുട്ടികൾ ഇരുമ്പ് ഗേറ്റിൽ കയറുകയും മുന്നോട്ടു പിന്നോട്ടും ആട്ടാൻ തുടങ്ങുകയും ചെയ്തതോടെ ദുർബലമായി വെൽഡ്ചെയ്തുവച്ചിരുന്ന ഗേറ്റ് അജയ് യുടെ ശരീരത്തേക്ക് വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റുകയുമായിരുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ 31 ന് മൂന്നരവയസുള്ള ഗിരിജ ഗണേഷ് ഷിൻഡേ എന്ന പെൺകുട്ടിയുടെ ദേഹത്ത് ഇരുമ്പ് ഗേറ്റ് പതിച്ച് കുട്ടി മരിച്ചിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്താവുകയും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. കുട്ടികൾ ഗേറ്റ് അടച്ചു കളിച്ചുകൊണ്ടിരുന്നതിന്റെ സമീപത്തുകൂടി പോയ ഗിരിജയുടെ ദേഹത്തേക്ക് ഗേറ്റ് തകർന്നു വീഴുകയും രക്ഷപെടാൻ കഴിയാത്ത  തരത്തിൽ കുട്ടി ഗേറ്റിനടിയിൽ കുടുങ്ങുകയുമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കെ സ്കൂളിലെ ഇരുമ്പ് ഗേറ്റ് വീണ് 6 വയസുകാരന് ദാരുണാന്ത്യം
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement