സോനം വാംഗ്ചുക്: അമീര്‍ ഖാന്റെ സൂപ്പര്‍ കഥാപാത്രത്തിന് പ്രേരകമായ ലഡാക്കിലെ പ്രക്ഷോഭത്തിന് കാരണഭൂതന്‍
- Published by:meera_57
- news18-malayalam
Last Updated:
'ത്രീ ഇഡിയറ്റ്‌സ്' എന്ന ബോളിവുഡ് ചിത്രത്തില്‍ അമീര്‍ ഖാന്‍ അവതരിപ്പിച്ച മുഖ്യ കഥാപാത്രം സോനം വാംഗ്ചുക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്
സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായതോടെ പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. ലഡാക്കില്‍ നിന്നുള്ള എഞ്ചിനീയറും വിദ്യാഭ്യാസ വിദഗ്ധനും പരിസ്ഥിതി പ്രവര്‍ത്തകനുമായ സോനം വാംഗ് ചുക്കാണ് ലഡാക്കിലെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം സോനം അധികാരികളുമായി നിരന്തരം കലഹിച്ചുകൊണ്ടിരിക്കുകയാണ്.
ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയത് ലഡാക്കിലെ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയപരമായ ആശയക്കുഴപ്പവും അസ്വസ്ഥതയും ഉണ്ടാക്കിയിരുന്നു. ലഡാക്കിലെ ഇത്തരം പ്രക്ഷോഭങ്ങളില്‍ സോനം സ്ഥിരസാന്നിധ്യമായിരുന്നു.
ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ലഡാക്കിനെ ഉള്‍പ്പെടുത്തി പ്രദേശത്തിന് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കണമെന്നും അതിന്റെ സംസ്‌കാരവും പരിസ്ഥിതിയും സംരക്ഷിക്കണമെന്നും സോനം വാദിക്കുന്നു. 2020 ൽ രാജ്യവ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റിയ ഒരു നിരാഹാര സമരവും അദ്ദേഹത്തിന്റെ പ്രചാരത്തില്‍ ഉള്‍പ്പെട്ടിരുന്നു.
1966ല്‍ ഉലെയ്‌ടോക്‌പോ എന്ന ചെറിയ ഗ്രാമത്തിലാണ് സോനം വാംഗ്ചുക്ക് ജനിച്ചത്. ചെറുപ്രായത്തില്‍ അദ്ദേഹം ഔപചാരിക വിദ്യാഭ്യാസം നേടിയിരുന്നു. അമ്മയാണ് അദ്ദേഹത്തിന് പ്രാഥമിക വിദ്യാഭ്യാസം നല്‍കിയത്. തുടര്‍ന്ന് വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഒന്‍പതാം വയസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി സോനം തന്റെ ഗ്രാമം വിട്ട് ശ്രീനഗറിലേക്ക് പോയി. ആ ലോകം അദ്ദേഹത്തിന് തീരെ പരിചയമുണ്ടായിരുന്നില്ല.
advertisement
സ്‌കൂളില്‍ അദ്ദേഹം ഒറ്റപ്പെട്ടുപോയ അവസ്ഥയായിരുന്നു. അദ്ദേഹത്തിന്റെ രൂപഭാവവും നിശബ്ദതയും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. അധ്യാപകരും സഹപാഠികളും അദ്ദേഹത്തിന് അറിയാത്ത ഭാഷയിലാണ് സംസാരിച്ചിരുന്നത്. അദ്ദേഹത്തിന്റെ നിശബ്ദത അദ്ദേഹത്തിന് കഴിവുകളൊന്നും ഇല്ല എന്ന രീതിയില്‍ കണക്കാക്കപ്പെടുകയായിരുന്നു.
തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട അധ്യായമാണ് ഈ വര്‍ഷങ്ങളെന്ന് സോനം പിന്നീട് പറഞ്ഞിട്ടുണ്ട്. 1977 ആയപ്പോള്‍ അദ്ദേഹം ഒറ്റയ്ക്ക് ഡല്‍ഹിയിലേക്ക് പോയി. തന്റെ കേസ് വാദിക്കുന്നതിന് വിശേഷ് കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രിന്‍സിപ്പലിനെ അദ്ദേഹം അന്വേഷിച്ചു.
1987ല്‍ ശ്രീനഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെക്ക് നേടി. പിതാവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പഠനത്തിനായുള്ള പണം അദ്ദേഹം സ്വയം സ്വരൂപിക്കുകയായിരുന്നു.
advertisement
എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം അദ്ദേഹം ലഡാക്കിലേക്ക് മടങ്ങി. 1988ല്‍ സ്റ്റുഡന്റ്‌സ് എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്ക് (SECMOL) സ്ഥാപിച്ചു. ലഡാക്കില്‍ സാംസ്‌കാരികമായും പാരിസ്ഥിതികമായും കൂടുതല്‍ അനുയോജ്യമാകുന്ന വിധത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കുക എന്നതായിരുന്നു SECMOLന്റെ ലക്ഷ്യം.
ഡിസൈനിംഗിലുമുള്ള വിശാലമായ കാഴ്ചപ്പാടിന്റെ പുറത്ത് അദ്ദേഹം ഫ്രാന്‍സിലേക്ക് പോയി. അവിടെ ഗ്രെനോബിളിലെ ക്രേറ്റര്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ രണ്ടു വർഷം മണ്‍പാത്ര നിര്‍മാണത്തെക്കുറിച്ച് പഠിച്ചു. പിന്നീട് ലഡാക്കിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇത് വളരെയധികം സ്വാധീനിച്ചു.
advertisement
സോനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ഐസ് സ്തൂഭം. ലഡാക്കില്‍ വേനല്‍ക്കാലത്ത് വെള്ളം ലഭ്യമല്ല. ശൈത്യകാലത്ത് ലഭ്യമായ വെള്ളം സംഭരിക്കുന്നതിനായി കോണ്‍ ആകൃതിയിലുള്ള ഐസ് കൂമ്പാരങ്ങള്‍ പോലെ കാണപ്പെടുന്ന കൃത്രിമ ഹിമാനികള്‍ അദ്ദേഹം നിര്‍മിച്ചു. വേനല്‍ക്കാലത്തും വസന്തകാലത്തും ഈ ഹിമാനികള്‍ ഉരുകി കര്‍ഷകര്‍ക്ക് ആവശ്യമുള്ള വെള്ളം നല്‍കി. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ജലക്ഷാമം പരിഹരിക്കുന്നതിനായി കുറഞ്ഞ ചെലവില്‍ ജലസംഭരണി നിർമിക്കുന്നതിനുള്ള ആശയമായി ഇത് ലോകമെമ്പാടും പിന്നീട് ശ്രദ്ധിക്കപ്പെട്ടു.
സോനത്തിന്റെ ആശയങ്ങള്‍ ഇന്ത്യയിലും വിദേശത്തും ഒരുപോലെ അംഗീകാരം നേടി
advertisement
എഞ്ചിനീയറിംഗിലും സാമൂഹികസേവനത്തിലും പുറമേ, ഉയര്‍ന്ന പ്രദേശങ്ങളിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ക്കായും വിദ്യാഭ്യാസപരമായ മാറ്റങ്ങള്‍ക്കായും സോനം പ്രവര്‍ത്തിച്ചു വരുന്നു.
'ത്രീ ഇഡിയറ്റ്‌സ്' എന്ന ബോളിവുഡ് ചിത്രത്തില്‍ അമീര്‍ ഖാന്‍ അവതരിപ്പിച്ച മുഖ്യ കഥാപാത്രം സോനം വാംഗ്ചുക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 25, 2025 12:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
സോനം വാംഗ്ചുക്: അമീര്‍ ഖാന്റെ സൂപ്പര്‍ കഥാപാത്രത്തിന് പ്രേരകമായ ലഡാക്കിലെ പ്രക്ഷോഭത്തിന് കാരണഭൂതന്‍