ചരിത്രം കുറിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യത്തെ സൗരദൗത്യം ലക്ഷ്യസ്ഥാനത്ത്
- Published by:Anuraj GR
- news18-malayalam
Last Updated:
15 ലക്ഷം കിലോമീറ്റർ നീണ്ട പ്രയാണം 127 ദിവസത്തിൽ പൂർത്തിയാക്കിയാണ് ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തിയത്
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരനിരീക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹലോ ഓർബിറ്റിലേക്ക് ആദിത്യ പ്രവേശിച്ചു. പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവിൽ (എൽ1) എത്തിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. 15 ലക്ഷം കിലോമീറ്റർ നീണ്ട പ്രയാണം 127 ദിവസത്തിൽ പൂർത്തിയാക്കിയാണ് ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തിയത്.
സെപ്റ്റംബർ രണ്ടിനാണ് സൂര്യനിലെ രഹസ്യങ്ങൾ തേടി ആദിത്യ എൽ1 ആന്ധ്രയിലെ ശ്രീഹരികോട്ടയിൽ നിന്ന് വിക്ഷേപിച്ചത്. പിഎസ്എൽവി സി 57 റോക്കറ്റിലാണ് വിജയകരമായ വിക്ഷേപണം നടന്നത്.
സൂര്യനെ കുറിച്ചുള്ള സമ്പൂർണവും ആധികാരികവുമായ പഠനം ലക്ഷ്യമാക്കി ഏറ്റവും ആധുനികമായി ഏഴ് പരീക്ഷണ ഉപകരണങ്ങൾ ഉൾപ്പെടുന്നതാണ് ആദിത്യ എൽ1 പേടകം. പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവിൽ എത്തിയതോടെ ഈ ഉപകരണങ്ങളിൽ മിക്കതും പ്രവർത്തിച്ചു തുടങ്ങി. പേടകം തന്ത്രപ്രധാന സ്ഥാനത്ത് തുടരുകയെന്നതാണ് നിർണായകമായ കാര്യം. അങ്ങനെയെങ്കിൽ അടുത്ത അഞ്ച് വർഷവും പേകടത്തിന് അവിടെ തുടരാനും സൂര്യനിലെ കാര്യങ്ങൾ പഠിക്കാനും സാധിക്കും.
advertisement
അഭിമാനകരമായ നേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.
India creates yet another landmark. India’s first solar observatory Aditya-L1 reaches it’s destination. It is a testament to the relentless dedication of our scientists in realising among the most complex and intricate space missions. I join the nation in applauding this…
— Narendra Modi (@narendramodi) January 6, 2024
advertisement
കഴിഞ്ഞ സെപ്‌തംബർ രണ്ടിന് ശ്രീഹരിക്കോട്ടയിൽനിന്നാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. അഞ്ചു വർഷമാണ് ദൗത്യ കാലാവധി. ദൗത്യം വിജയകരമായാൽ ഒന്നാം ലഗ്രാഞ്ച് ബിന്ദുവിൽ പര്യവേക്ഷണ പേടകം എത്തിക്കുന്ന ലോകത്തെ നാലാമത്തെ ഏജൻസിയായി ഐഎസ്ആർഒ മാറും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 06, 2024 5:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ചരിത്രം കുറിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യത്തെ സൗരദൗത്യം ലക്ഷ്യസ്ഥാനത്ത്