രാമക്ഷേത്രം പണിയുന്നത് വരെ ചെരിപ്പിട്ടില്ല; ഭക്തൻ പാദരക്ഷ ധരിച്ചത് 11 വർഷത്തിന് ശേഷം
- Published by:Sneha Reghu
- news18-malayalam
Last Updated:
പാദരക്ഷ ഉപേക്ഷിച്ച സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. പക്ഷെ, പ്രതിജ്ഞ ലംഘിക്കാൻ ഞാൻ തയ്യാറായിരുന്നില്ല.
അയോധ്യയിൽ ശ്രീരാമ ക്ഷേത്രം ക്ഷേത്രം നിർമ്മിക്കുന്നത് വരെ ചെരിപ്പിടില്ലെന്ന് ദൃഢനിശ്ചയമെടുത്ത ഒരു രാമ ഭക്തനുണ്ട്. ശ്രീരാമൻ്റെ ക്ഷേത്രം പണിതപ്പോൾ അദ്ദേഹം സൈക്കിളിലാണ് ദർശനത്തിന് എത്തിയത്. 11 വർഷത്തിന് ശേഷം താൻ പാദരക്ഷ ധരിക്കാൻ പോകുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ഈ ഭക്തൻ.
മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ഗജാനൻ മഹാജൻ എന്നയാളാണ് ശ്രീരാമന് വേണ്ടി പാദരക്ഷ ഉപേക്ഷിച്ചത്. 40 വയസുകാരനായ ഇദ്ദേഹം 11 വർഷം മുമ്പാണ് അയോധ്യയിൽ ശ്രീരാമന് വലിയ ക്ഷേത്രം പണിയുന്നത് വരെ ചെരിപ്പിടില്ലന്നാണ് പ്രതിജ്ഞ ചെയ്തത്. ഇപ്പോൾ ശ്രീരാമൻ്റെ ഒരു വലിയ ക്ഷേത്രം പണിതിരിക്കുന്നു. 11 വർഷത്തിന് ശേഷം ഞാൻ വീണ്ടും ചെരിപ്പ് ധരിക്കാൻ തുടങ്ങുകയാണെന്ന് ഗജാനൻ പറഞ്ഞു.
പാദരക്ഷ ഉപേക്ഷിച്ച സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. പക്ഷെ, പ്രതിജ്ഞ ലംഘിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. രാംലല്ലയെ പ്രതിഷ്ഠിക്കുന്നത് വരെ പാദരക്ഷ ധരിച്ചിരുന്നില്ല. ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ച വീട്ടിൽ പൂജ നടത്തിയതിന് ശേഷം ചെരുപ്പ് ധരിക്കുമെന്നാണ് ഈ മദ്ധ്യപ്രദേശ് സ്വദേശി പറയുന്നത്. എല്ലാ വർഷവും അയോധ്യയിലെത്തി ദർശനം നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗജനാൻ വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ayodhya,Faizabad,Uttar Pradesh
First Published :
August 17, 2024 11:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
രാമക്ഷേത്രം പണിയുന്നത് വരെ ചെരിപ്പിട്ടില്ല; ഭക്തൻ പാദരക്ഷ ധരിച്ചത് 11 വർഷത്തിന് ശേഷം