ന്യൂഡൽഹി: ഇൻഡിഗോ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിൽ നിന്ന് കൊമേഡയൻ കുനാൽ കംറയെ ആറുമാസത്തേക്ക് വിലക്കി. ഇൻഡിഗോ ആണ് വിലക്ക് ഏർപ്പെടുത്തിയത്. വിമാനയാത്രയ്ക്കിടയിൽ പ്രശസ്ത മാധ്യമപ്രവർത്തകനെ ചോദ്യങ്ങൾ കൊണ്ട് കുനാൽ ആക്രമിക്കുന്നത് സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
കംറ തന്നെയായിരുന്നു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. യാത്രയ്ക്കിടയിൽ കംറ മാധ്യമപ്രവർത്തകനെ കണ്ടുമുട്ടുമ്പോൾ അദ്ദേഹത്തോട് കുറെ ചോദ്യങ്ങൾ ചോദിക്കുന്നു. എന്നാൽ, ഒന്നിനു പോലും ഇദ്ദേഹം മറുപടി നൽകുന്നില്ലെന്ന് മാത്രമല്ല തന്‍റെ ലാപ് ടോപിൽ ശ്രദ്ധിക്കുക മാത്രമാണ് ചെയ്യുന്നതും.
@MoCA_GoI @HardeepSPuri In light of the recent incident on board 6E 5317 from Mumbai to Lucknow, we wish to inform that we are suspending Mr. Kunal Kamra from flying with IndiGo for a period of six months, as his conduct onboard was unacceptable behaviour. 1/2
— IndiGo (@IndiGo6E) January 28, 2020
സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതിനെ തുടർന്ന് നിരവധിപേരാണ് കംറയ്ക്ക് പിന്തുണയുമായി എത്തിയത്. ഇങ്ങനെയൊന്ന് ആവശ്യമായിരുന്നെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ മറ്റു ചിലർ ചോദ്യങ്ങൾ അൽപം കടന്നുപോയെന്നും പറഞ്ഞു. ഇതിനിടയിലാണ്, വിമാനത്തിലെ അസ്വീകാര്യമായ പെരുമാറ്റത്തിന് ആറുമാസത്തേക്ക് വിലക്ക് ഏർപ്പെടുത്തുകയാണെന്ന് പ്രഖ്യാപനവുമായി ഇൻഡിഗോ എത്തിയത്. എന്നാൽ, സന്തോഷത്തോടെ വിലക്കിനെ സ്വീകരിക്കുന്നെന്ന് ആയിരുന്നു കുനാലിന്‍റെ മറുപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Journalist