CPMന് NDAയിലേക്ക് ക്ഷണം; സമ്മേളനത്തിനു പോലും അനുമതിയില്ലാതെ DMK സഖ്യത്തിൽ അപമാനം സഹിച്ച് തുടരുന്നതെന്തിനെന്ന് എടപ്പാടി പളനിസാമി
- Published by:Rajesh V
- news18-malayalam
Last Updated:
സിപിഎം സംസ്ഥാന സമ്മേളനം നടന്നപ്പോൾ സിപിഎം പ്രവര്‍ത്തകര്‍ക്ക് റെഡ് വോളന്റിയർ മാർച്ചിന് പോലും സ്റ്റാലിൻ അനുമതി നൽകിയില്ലെന്ന് ഇപിഎസ് പറയുന്നു
ചെന്നൈ : ഡിഎംകെ സഖ്യത്തിലെ സിപിഎമ്മിനെ ബിജെപി നയിക്കുന്ന എൻഡിഎയിലേക്ക് ക്ഷണിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ പളനിസാമി. അർഹമായ പരിഗണന ലഭിക്കാതെ അപമാനിക്കപ്പെട്ട് സ്റ്റാലിനൊപ്പം തുടരുന്നത് എന്തിനെന്നാണ് സിപിഎമ്മിനോട് എടപ്പാടി പളനിസാമി ചോദിച്ചു. എഐഎഡിഎംകെ സഖ്യത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്തുകൊണ്ട് തങ്ങള്‍ ചുവപ്പുപരവതാനി വിരിച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതും വായിക്കുക: മിസോറാമിന്റെ തലസ്ഥാനം ഇനി ഇന്ത്യൻ റയിൽവേ ഭൂപടത്തിൽ; ആദ്യത്തെ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
സിപിഎം സംസ്ഥാന സമ്മേളനം നടന്നപ്പോൾ സിപിഎം പ്രവര്‍ത്തകര്‍ക്ക് റെഡ് വോളന്റിയർ മാർച്ചിന് പോലും സ്റ്റാലിൻ അനുമതി നൽകിയില്ലെന്ന് ഇപിഎസ് പറയുന്നു. സിപിഎമ്മിന് അർഹമായ സീറ്റുകളും സ്റ്റാലിൻ നൽകിയില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് അർഹമായ സീറ്റുകൾ ഡിഎംകെ നൽകില്ലെന്നും പളനിസാമി പറഞ്ഞു. മുന്നണിക്കുള്ളിൽ അപമാനിതരായി എന്തിന് നിൽക്കുന്നുവെന്നാണ് ഇതെല്ലാം ചൂണ്ടിക്കാട്ടി ഇപിഎസിന്റെ ചോദ്യം.
advertisement
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സഖ്യം വിജയിക്കുമെന്നും എടപ്പാടി പളനിസ്വാമി അവകാശപ്പെട്ടു. എന്നാൽ ഇപിഎസ്സിന്റെ ക്ഷണം സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം തള്ളി. രാവിലെയും വൈകിട്ടും രണ്ട് നിലപാടുള്ള വ്യക്തിയാണ് ഇപിഎസ് എന്നും ചുവപ്പ് പരവതാനിയല്ല, ചതി ഒളിപ്പിച്ച കെണിയാണ് ഈ ക്ഷണമെന്നും പി ഷണ്മുഖം പ്രതികരിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai [Madras],Chennai,Tamil Nadu
First Published :
July 17, 2025 2:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
CPMന് NDAയിലേക്ക് ക്ഷണം; സമ്മേളനത്തിനു പോലും അനുമതിയില്ലാതെ DMK സഖ്യത്തിൽ അപമാനം സഹിച്ച് തുടരുന്നതെന്തിനെന്ന് എടപ്പാടി പളനിസാമി