വിമാനക്കമ്പനികള്‍ വിദേശയാത്രക്കാരുടെ വിവരങ്ങള്‍ കസ്റ്റംസിന് കൈമാറണം; നിര്‍ദേശം പാലിക്കാത്തവര്‍ക്ക് കനത്ത പിഴ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഫെബ്രുവരി 10മുതല്‍ ചില എയര്‍ലൈനുകളില്‍ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും
ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയ്ക്കുള്ളിലോ പുറത്തേക്കോ സര്‍വീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളും വിദേശയാത്രക്കാരുടെ വിവരങ്ങള്‍ ഇന്ത്യന്‍ കസ്റ്റംസിന് നല്‍കണമെന്ന് നിര്‍ദേശം. നിര്‍ദേശങ്ങള്‍ പാലിക്കാത്ത വിമാനക്കമ്പനികള്‍ക്കെതിരെ പിഴയുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കും.
ഇന്ത്യയിലേക്കും പുറത്തേക്കും സര്‍വീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളും ജനുവരി 10നകം നാഷണല്‍ കസ്റ്റംസ് ടാര്‍ഗറ്റിംഗ് സെന്റര്‍-പാസഞ്ചര്‍ (NCTC-Pax)ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി)പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് മൊബൈല്‍ നമ്പര്‍, പേയ്‌മെന്റ് മോഡ് തുടങ്ങിയ യാത്രാവിവരങ്ങള്‍ അധികൃതരുമായി പങ്കിടണമെന്നും നിര്‍ദേശമുണ്ട്. 2022 ആഗസ്റ്റ് എട്ടിന് സിബിഐസി 'പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് ഇന്‍ഫര്‍മേഷന്‍ റെഗുലേഷന്‍സ്' എന്ന പേരില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ നിര്‍ദേശപ്രകാരം വിമാനക്കമ്പനികള്‍ വിദേശയാത്രക്കാരുടെ പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് (പിഎന്‍ആര്‍) വിവരങ്ങള്‍ കസ്റ്റംസ് വകുപ്പിന് നല്‍കണം. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു.
advertisement
വിവരങ്ങള്‍ നല്‍കാത്ത വിമാനക്കമ്പനികള്‍ക്ക് 25000 രൂപ മുതല്‍ 50000 രൂപ വരെ പിഴയേര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായുള്ള സംവിധാനം NCTC-Pax വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് സിബിഐസി കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു. ഈ നിര്‍ദേശം പാലിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ചില വിമാനകമ്പനികളില്‍ നിന്ന് യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള പിഎന്‍ആര്‍ജിഒവി സംവിധാനം പരീക്ഷണടിസ്ഥാനത്തില്‍ നടപ്പാക്കുമെന്നും സിബിഐസി പറഞ്ഞു.
ഫെബ്രുവരി 10മുതല്‍ ചില എയര്‍ലൈനുകളില്‍ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും. ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍ദേശം പൂര്‍ണമായും നടപ്പിലാക്കും. ജിഡിഎസ് (global distribution system) വഴി സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് ജൂണ്‍ ഒന്ന് വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സിബിഐസി വ്യക്തമാക്കി.
advertisement
2022ലെ പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് ഇന്‍ഫര്‍മേഷന്‍ റെഗുലേഷന്‍സ് പ്രകാരം വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് വിമാനക്കമ്പനികള്‍ എല്ലാ വിദേശയാത്രക്കാരുടെയും വിവരങ്ങള്‍ കസ്റ്റംസ് വകുപ്പിന് കൈമാറണം. യാത്രക്കാരന്റെ പേര്, പേയ്‌മെന്റ് വിവരങ്ങള്‍, ടിക്കറ്റ് നല്‍കിയ തീയതി, അതേ പിഎന്‍ആര്‍ നമ്പറിലെ മറ്റ് യാത്രക്കാരുടെ പേരുകള്‍ എന്നീ വിവരങ്ങളാണ് കസ്റ്റംസിന് നല്‍കേണ്ടത്. ഇതിനുപുറമെ ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, ട്രാവല്‍ ഏജന്‍സിയുടെ വിവരങ്ങള്‍, ബാഗേജ് വിവരങ്ങള്‍ തുടങ്ങിയ വിശദാംശങ്ങളും കസ്റ്റംസിന് സമര്‍പ്പിക്കണം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
January 03, 2025 1:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വിമാനക്കമ്പനികള്‍ വിദേശയാത്രക്കാരുടെ വിവരങ്ങള്‍ കസ്റ്റംസിന് കൈമാറണം; നിര്‍ദേശം പാലിക്കാത്തവര്‍ക്ക് കനത്ത പിഴ