ജമ്മുവിലെ കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ AK47 തോക്കിന്റെ വെടിയുണ്ടകൾ കണ്ടെത്തി

Last Updated:

ജമ്മുവിലെ റെസിഡൻസി റോഡിലുള്ള പത്രത്തിന്റെ ഓഫീസിൽ സംസ്ഥാന അന്വേഷണ ഏജൻസി (എസ്‌ഐ‌എ) നടത്തിയ റെയ്ഡിലാണ് വെടിയുണ്ടകൾ കണ്ടെടുത്തത്

News18
News18
ജമ്മുവിലെ കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ എകെ 47 വെടിയുണ്ടകൾ, പിസ്റ്റൾ വെടിയുണ്ടകൾ മൂന്ന് ഗ്രനേഡ് ലിവറുകൾ എന്നിവ കണ്ടെടുത്തതായി സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ പരമാധികാരത്തിന് ഹാനികരമായ ഉള്ളടക്കം പ്രചരിപ്പിച്ചുവെന്നാരോപിച്ച് ജമ്മുവിലെ റെസിഡൻസി റോഡിലുള്ള പത്രത്തിന്റെ ഓഫീസിൽ സംസ്ഥാന അന്വേഷണ ഏജൻസി (എസ്‌ഐ‌എ) നടത്തിയ റെയ്ഡിലാണ് വെടിയുണ്ടകൾ കണ്ടെടുത്തത്. പത്രത്തിന്റെ ഓഫീസ് പരിസരത്തും കമ്പ്യൂട്ടറുകളിലും സമഗ്രമായ പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പൊതു ക്രമസമാധാനത്തിന് ഭീഷണിയായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന് കശ്മീർ ടൈംസ് പത്രത്തിനെതിരെ എസ്‌ഐ‌എ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ശ്രീനഗറിലെ പ്രസ് എൻക്ലേവിലുള്ള പത്രത്തിന്റെ ഓഫീസ് 2020 ഒക്ടോബറിൽ ജമ്മു കശ്മീർ ഭരണകൂടം സീൽ ചെയ്തിരുന്നു.
അതേസമയം ഓഫീസിലെ റെയ്ഡുകൾ തങ്ങളെ നിശബ്ദരാക്കാനുള്ള മറ്റൊരു ശ്രമമാണെന്ന് കശ്മീർ ടൈംസ് പ്രസ്താവനയിൽ പറഞ്ഞു.
"ഞങ്ങൾ ഈ ജോലി തുടർന്നു കൊണ്ടിരിക്കുന്നതിനാലാണ് ഞങ്ങളെ ലക്ഷ്യമിടുന്നത്. വിമർശനാത്മക ശബ്ദങ്ങൾ വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തിൽ, അധികാരത്തോട് സത്യം പറയാൻ തയ്യാറുള്ള ചുരുക്കം ചില സ്വതന്ത്ര മാധ്യമങ്ങളിൽ ഒന്നായി ഞങ്ങൾ തുടരുന്നു. ഞങ്ങൾക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ ഭീഷണിപ്പെടുത്താനും, നിയമവിരുദ്ധമാക്കാനും, ഒടുവിൽ നിശബ്ദരാക്കാനും ഉദ്ദേശിച്ചുള്ളതാണ്. ഞങ്ങൾ നിശബ്ദരാക്കപ്പെടില്ല," പ്രസ്താവനയിൽ പറയുന്നു.
advertisement
പത്രം എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കണമെന്ന് ഉപമുഖ്യമന്ത്രി സുരീന്ദർ സിംഗ് ചൗധരി പ്രതികരിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ജമ്മുവിലെ കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ AK47 തോക്കിന്റെ വെടിയുണ്ടകൾ കണ്ടെത്തി
Next Article
advertisement
ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ; സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്
ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ; സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്
  • ടി പി വധക്കേസ് പ്രതികൾ മുഹമ്മദ് ഷാഫിക്കും ഷിനോജിനും 15 ദിവസത്തെ സ്വാഭാവിക പരോൾ അനുവദിച്ചു

  • ജയിൽ ചട്ടപ്രകാരം ആവശ്യക്കാർക്ക് പരോൾ അനുവദിച്ചുവെന്ന് അധികൃതർ അറിയിച്ചു.

  • കേസിലെ മറ്റൊരു പ്രതിയായ ടി കെ രജീഷിനും കഴിഞ്ഞ ദിവസം 20 ദിവസത്തെ പരോൾ ലഭിച്ചിരുന്നു

View All
advertisement