'മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാൻ കഴിയില്ല'; ഹൈക്കോടതി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ദമ്പതികൾ പരസ്പരം പിന്തുണയ്ക്കാനും സമൂഹത്തെ നേരിടാനും പഠിക്കണമെന്നും കോടതി
മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് പോലീസ് സംരക്ഷണം അവകാശപ്പെടാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി . അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും യഥാർത്ഥ ഭീഷണിയുണ്ടെങ്കിൽ മാത്രമേ സംരക്ഷണം നൽകൂ എന്നും കോടതി പറഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ശ്രേയ കേസർവാനി എന്ന യുവതിയും ഭർത്താവും സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയുടെ നിരീക്ഷണം.
ദമ്പതികൾ പരസ്പരം പിന്തുണയ്ക്കാനും സമൂഹത്തെ നേരിടാനും പഠിക്കണംമെന്നും കോടതി പറഞ്ഞു. വാദങ്ങൾ പരിശോധിച്ച ശേഷം കോടതി ദമ്പതികളുടെ ഹർജി തീർപ്പാക്കി. ഹർജിക്കാർക്ക് ഗുരുതരമായ ഭീഷണിയൊന്നുമില്ലെന്ന് നിരീക്ഷിച്ച കോടതി ഹർജിക്കാരുടെ ജീവനും സ്വാതന്ത്ര്യവും അപകടത്തിലാണെന്ന നിഗമനത്തിലെത്താനുള്ള കാരണമൊന്നുമില്ലെന്നും പറഞ്ഞു. ഹർജിക്കാരിൽ ഒരാളുടെ ബന്ധുക്കൾ ഹർജിക്കാരെ ശാരീരികമോ മാനസികമോ ആയി ആക്രമിക്കാൻ സാധ്യതയുണ്ടെന്നതിന് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ യഥാർത്ഥ ഭീഷണി കണ്ടെത്തിയാൽ, നിയമപ്രകാരം ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും കോടതി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Uttar Pradesh
First Published :
April 17, 2025 6:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാൻ കഴിയില്ല'; ഹൈക്കോടതി