COVID 19 | കോവിഡില്‍ നിന്ന് പൂര്‍ണ്ണമുക്തി നേടി; അമിത് ഷാ ആശുപത്രി വിട്ടു
- Published by:user_49
- news18-malayalam
Last Updated:
ഓഗസ്റ്റ് 14-ന് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുള്ള ചികിത്സക്കായിട്ടാണ് അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നത്.
അമിത് ഷാ പൂര്‍ണ്ണമായും രോഗമുക്തി നേടിയെന്നും ഉടന്‍ ആശുപത്രി വിടുമെന്നും ശനിയാഴ്ച എയിംസ് അധികൃതര്‍ അറിയിച്ചിരുന്നു. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് 18-നാണ് എയിംസില്‍ പ്രവേശിപ്പിച്ചത്.
You may also like:തിരുവോണനാളിൽ കൊലപാതകം; തിരുവനന്തപുരത്ത് രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; രാഷ്ട്രീയപ്രേരിതമെന്ന് പോലീസ് [NEWS]ജോസ് കെ. മാണിയെച്ചൊല്ലി എൽ.ഡി.എഫിൽ അസ്വാരസ്യം; പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പനും കാഞ്ഞിരപ്പള്ളിയിലുറച്ച് സി.പി.ഐയും' [NEWS] Parvathy| പൃഥ്വിരാജും ടൊവിനോയും മാത്രമല്ല പാര്‍വതിയും കഠിന പ്രയത്നത്തിലാണ്; വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറല്‍ [NEWS]
ഓഗസ്റ്റ് 14-ന് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയ ശേഷം വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു. തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം എയിംസില്‍ പ്രവേശിപ്പിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 31, 2020 2:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 | കോവിഡില്‍ നിന്ന് പൂര്‍ണ്ണമുക്തി നേടി; അമിത് ഷാ ആശുപത്രി വിട്ടു