'ശക്തൻ തമ്പുരാൻ തുടങ്ങിയ ആഘോഷം വർണാഭമായ ആചാരങ്ങളുടെ നേർക്കാഴ്ചയായി'; തൃശൂർ പൂരത്തെക്കുറിച്ച് അമിത് ഷാ
- Published by:Sneha Reghu
- news18-malayalam
Last Updated:
തൃശൂർ പൂരത്തിന് മലയാളത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശംസകൾ നേർന്നത്
ന്യൂഡൽഹി: തൃശൂർ പൂരത്തിന് മലയാളത്തിൽ ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തിൽ തൃശൂർ പൂരം കൊണ്ടാടുന്ന എല്ലാ സഹോദരി സഹോദരന്മാര്‍ക്കും എന്റെ പൂരം ആശംസകളെന്നാണ് മലയാളത്തിലും ഇംഗ്ലീഷിലും അമിത് ഷാ കുറിച്ചത്. എക്സിലൂടെയാണ് അമിത് ഷാ ആശംസകൾ അറിയിച്ചത്.
'തൃശ്ശൂർ പൂരം കൊണ്ടാടുന്ന ഇന്ന് കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാർക്കും എന്റെ പൂരം ആശംസകൾ. മഹാനായ ശക്തൻ തമ്പുരാൻ തുടങ്ങി വച്ച ഈ ആഘോഷം വർണ്ണാഭമായ നമ്മുടെ ആചാരങ്ങളുടെ നേർകാഴ്ച ആവുകയും, അനാദിയായ നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഐക്യത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു.'- അമിത് ഷാ കുറിച്ചു.
Greetings to our sisters and brothers of Kerala on the occasion of Thrissur Pooram.
The festival once initiated by the great Sakthan Thampuran displays the symphony of colours and rituals of our culture, and the ancient spirit of our unity marks the magnificence of our heritage.…
— Amit Shah (@AmitShah) May 6, 2025
advertisement
വടക്കുംനാഥന്റെ മണ്ണിൽ പൂരം കൊട്ടിക്കയറുകയാണ്. 12.30-ഓടെ പാറമേക്കാവ് ഭഗവതി പൂരത്തിനായി പുറപ്പെട്ടു. ചെമ്പടയും താണ്ടി രണ്ടുമണിയാകുമ്പോൾ ഇലഞ്ഞിത്തറ മേളത്തിന് ആദ്യതാളം മുഴങ്ങി. അഞ്ചരയോടെ തെക്കേഗോപുരനടയിൽ കുടമാറ്റം ആരംഭിക്കും. രാത്രി 11-ന് പാറമേക്കാവിന്റെ പഞ്ചവാദ്യവും നടക്കും. നാളെ രാവിലെയാണ് വെടിക്കെട്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
May 06, 2025 1:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ശക്തൻ തമ്പുരാൻ തുടങ്ങിയ ആഘോഷം വർണാഭമായ ആചാരങ്ങളുടെ നേർക്കാഴ്ചയായി'; തൃശൂർ പൂരത്തെക്കുറിച്ച് അമിത് ഷാ