advertisement

India-China| ലഡാക്കില്‍ ചൈനയുടെ ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍; രാജ്നാഥ് സിങ് ഇന്ന് ലോക്സഭയിൽ പ്രസ്താവന നടത്തും

Last Updated:

സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ ഉന്നതതല ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ദീര്‍ഘദൂരം കുഴികുഴിച്ച് കേബിള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചൈന നടത്തുന്നത്.

ന്യൂഡൽഹി: ലഡാക്കിലെ പാന്‍ഗോങ് തടാകത്തിന് തെക്കുവശത്ത് ചൈനീസ് സൈന്യം ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, ഇന്ത്യാ- ചൈന അതിർത്തി തർക്ക വിഷയത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് ലോക്സഭയിൽ പ്രസ്താവന നടത്തും. ഈ വിഷയത്തിൽ പ്രത്യേക ചർച്ച വേണമെന്ന് പ്രതിപക്ഷ കക്ഷികൾ ശക്തമായി ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇത്.
രാജ്നാഥ് സിങ് ചൈനീസ് പ്രതിരോധമന്ത്രി ജനറൽ വെയ് ഫെങ്ഹെയെ അടുത്തിടെ മോസ്കോയിൽ വെച്ച് കണ്ടിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും മോസ്കോയിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇന്ന് പാർലമെന്റിൽ ഇന്ത്യാ- ചൈന വിഷയത്തിൽ പ്രസ്താവന നടത്തുമെന്ന് ആന്ധ്രാ മുഖ്യമന്ത്രി ജഗ്മോഹൻ റെഡ്ഡിക്ക് രാജ്നാഥ് സിങ് ഉറപ്പുനൽകിയതായാണ് അടുത്ത വൃത്തങ്ങൾ ന്യൂസ്18നോട് സ്ഥിരീകരിച്ചത്.
advertisement
അതേസമയം, സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ ഉന്നതതല ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ദീര്‍ഘദൂരം കുഴികുഴിച്ച് കേബിള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചൈന നടത്തുന്നതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. മുന്‍നിരയിലുള്ള സൈനികര്‍ക്ക് ആശയവിനിമയത്തിനുള്ള സൗകര്യം ഒരുക്കാനാണ് ഇവ സ്ഥാപിക്കുന്നതെന്നാണ് കരുതുന്നത്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ചൈനീസ് വിദേശ മന്ത്രാലയ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും പ്രതിരോധ വ്യത്തങ്ങളെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
സൈനികര്‍ മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്ന മേഖലയിൽ അതിവേഗ ആശയവിനിമയം സാധ്യമാക്കാനാണ് കേബിളുകള്‍ സ്ഥാപിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ജോലികൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ഇതേക്കുറിച്ച് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഇതുസംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്. ട്രഞ്ചുകളില്‍ കഴിയുന്ന സൈനികരുമായി ആശയവിനിമയം സാധ്യമാക്കാനാണ് ഇത്തരം കേബിളുകള്‍ സ്ഥാപിക്കാറുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/India-China/
India-China| ലഡാക്കില്‍ ചൈനയുടെ ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍; രാജ്നാഥ് സിങ് ഇന്ന് ലോക്സഭയിൽ പ്രസ്താവന നടത്തും
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement