ന്യൂഡൽഹി: നാലുദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി
അമിത് ഷാ എയിംസിൽ നിന്ന് ഡിസ്ചാർജ് ആയി. ആശുപത്രിയിൽ നിന്ന് അദ്ദേഹം വീട്ടിലെത്തിയതായാണ് റിപ്പോർട്ടുകൾ.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അമിത് ഷായെ
എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവിഐപികൾക്ക് ആയി നീക്കി വച്ചിട്ടുള്ള സി.എൻ ടവറിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടർ ആയ ഡോ. രൺദീപ് ഗുലേരിയയാണ് ആഭ്യന്തരമന്ത്രിയെ ചികിത്സിച്ചത്.
കോവിഡ് മുക്തി നേടി ആശുപത്രി വിട്ടതിനു ശേഷം കഴിഞ്ഞ ഒരു മാസമായി കോവിഡിനു ശേഷമുള്ള അസുഖങ്ങൾക്ക് ചികിത്സയിലാണ് അദ്ദേഹം. കോവിഡിനു ശേഷമുള്ള അസുഖങ്ങൾ ബാധിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 18നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
You may also like:ഭാരത സംസ്ക്കാരവും ചരിത്രവും പഠിക്കാൻ വിദഗ്ദ്ധ സമിതി;അംഗങ്ങളായി ഉത്തരേന്ത്യക്കാർ മാത്രം [NEWS]'ജലീലിന് വർഷങ്ങളായി സ്വപ്നസുരേഷുമായി ബന്ധമുണ്ട്'; ഖുറാന്‍റെ മറവിൽ സ്വർണം കടത്താൻ അറിഞ്ഞോ അറിയാതെയോ കൂട്ടുന്നുവെന്ന് കെ. സുരേന്ദ്രൻ [NEWS] പ്രിയപ്പെട്ട 'ചേട്ടന്' പിസി ജോർജിന്റെ ആശംസ [NEWS]ഓഗസ്റ്റ് രണ്ടിന് ആയിരുന്നു അമിത് ഷാ തനിക്ക് കോവിഡ് ബാധിച്ചെന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം എയിംസില്‍ പ്രവേശിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.