ഇന്ത്യ ആതിഥേയത്വം വഹിച്ച പതിനെട്ടാമത് ജി20 ഉച്ചകോടിയുടെ സംഘാടന മികവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടൻ അനിൽ കപൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റ് ചെയ്ത ജി 20 ഉച്ചകോടിയുടെ വീഡിയോ പങ്കുവെച്ചായിരുന്നു അനിൽ കപൂറിന്റെ കുറിപ്പ്. “ജി 20 ഉച്ചകോടിയിലെ ഇന്ത്യയുടെ നേതൃത്വം വൻ വിജയമാണ്, കൂടാതെ അതിനെ പിന്തുടരാനുള്ള അശ്രാന്ത പരിശ്രമത്തിന് ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”. #ProudIndian എന്ന ഹാഷ്ടാഗോടെയായിരുന്നു അനില്‍ കപൂറിന്റെ കുറിപ്പ്.
India’s leadership at the G20 Summit has been a tremendous success and I’d like to congratulate H’ble PM @narendramodi ji for his tireless efforts in pursuit of a brighter future for people worldwide! #ProudIndian 🇮🇳🙏🏻 https://t.co/E5whbsntok
ഉച്ചകോടിയിൽ ഇന്ത്യയുടെ നേതൃത്വം വിജയകരമായി നടപ്പിലാക്കിയതിന് രാജ്യം മുഴുവൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുകയാണ്. നേരത്തെ, ഷാരൂഖ് ഖാനും നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നിരുന്നു. ഇന്ത്യയുടെ ജി20 ഉച്ചകോടി സംഘാടന വിജയത്തിനും ലോകജനതയുടെ മെച്ചപ്പെട്ട ഭാവിക്കായി രാഷ്ട്രങ്ങൾ തമ്മിലുള്ള ഐക്യം വളർത്തിയെടുക്കുന്നതിനും വേണ്ടി പരിശ്രമിച്ച ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനം. ഓരോ ഇന്ത്യാക്കാരന്‍റെയും ഹൃദയത്തില്‍ ഇത് അഭിമാനം നിറച്ചു. അങ്ങയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒറ്റപ്പെട്ടല്ല കൂട്ടായാണ് അഭിവൃദ്ധി പ്രാപിക്കുന്നത്. ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി- ഷാരൂഖ് ഖാന്‍ എക്സില്‍ കുറിച്ചു.
advertisement
Congratulations to Hon. PM @narendramodi ji for the success of India’s G20 Presidency and for fostering unity between nations for a better future for the people of the world.
It has brought in a sense of honour and pride into the hearts of every Indian. Sir, under your… https://t.co/x6q4IkNHBN
ലോക രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയുടെ പൈതൃകവും സാംസ്കാകിക തനിമയും വിളിച്ചോതുന്ന ജി20 ഉച്ചകോടി ഇന്നാണ് സമാപിച്ചത്.അധ്യക്ഷ പദം ബ്രസീലിന് കൈമാറി ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. പ്രതീകാത്മകമായി അധ്യക്ഷ സ്ഥാനം കൈമാറിയങ്കിലും നവംബർ 30 വരെ ഇന്ത്യ അധ്യക്ഷ സ്ഥാനത്ത് തുടരും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ