അറസ്റ്റിലായ ഡോക്ടർ ഷഹീൻ ഷാഹിദ് ജയ്ഷ്-ഇ-മുഹമ്മദ് വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കാനുള്ള ചുമതലക്കാരിയെന്ന് പോലീസ്

Last Updated:

ജയ്ഷ്-ഇ-മുഹമ്മദ്, അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് ഉൾപ്പെടെയുള്ള പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരവധി ഭീകരസംഘടനകളുമായി ഡോക്ടർ ഷാഹിദ് അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

ഡോക്ടർ ഷഹീൻ ഷാഹിദ്
ഡോക്ടർ ഷഹീൻ ഷാഹിദ്
ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്‌നൗ ആസ്ഥാനമായുള്ള ഡോക്ടർ ഷഹീൻ ഷാഹിദിനെ, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജയ്ഷ്-ഇ-മുഹമ്മദിന്റെ വനിതാ വിഭാഗം സ്ഥാപിക്കാനും റിക്രൂട്ട്‌മെന്റ് നടത്താനുമായി ചുമതലപ്പെടുത്തിയിരുന്നു എന്ന് ഡൽഹി പോലീസ്.
ജയ്ഷെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹർ പാകിസ്ഥാനിൽ നയിക്കുന്ന 'ജമാഅത്ത് ഉൽ-മോമിനാത്ത്' എന്ന ജെഇഎം വനിതാ വിഭാഗത്തിന്റെ കമാൻഡാണ് ഈ ഡോക്ടർക്ക് കൈമാറിയിരുന്നതെന്ന് ഡൽഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സാദിയ അസ്ഹറിന്റെ ഭർത്താവ് യൂസഫ് അസ്ഹർ കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരനായിരുന്നു. മേയ് 7ന് നടന്ന 'ഓപ്പറേഷൻ സിന്ദൂർ' ദൗത്യത്തിനിടെ ഇയാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് വന്നിരുന്നു.
ജയ്ഷ്-ഇ-മുഹമ്മദ്, അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് ഉൾപ്പെടെയുള്ള പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരവധി ഭീകരസംഘടനകളുമായി ഷാഹിദ് അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ നടത്താനാണ് ഈ മൊഡ്യൂൾ പദ്ധതിയിട്ടിരുന്നതെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്.
advertisement
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്, കൂടാതെ 2900 കിലോഗ്രാമിലധികം ഐഇഡി നിർമാണ സാമഗ്രികളും അധികൃതർ പിടിച്ചെടുത്തു. ഡോ. ഷാഹിദ് ഫരീദാബാദിലെ അൽ-ഫലാഹ് യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടിരുന്നു എന്നും, ആരോഗ്യ സംബന്ധമായ പ്രോജക്റ്റിലാണ് അവർ പ്രവർത്തിച്ചിരുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനസഹായത്തിനോ റിക്രൂട്ട്‌മെന്റിനോ വേണ്ടി യൂണിവേഴ്സിറ്റിയേയോ അവിടുത്തെ വിഭവങ്ങളേയോ ഉപയോഗിച്ചിരുന്നോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
ഷഹീൻ ഷാഹിദ് ലഖ്‌നൗവിലെ ലാൽ ബാഗ് നിവാസിയാണ്. ഫരീദാബാദിലെ ജെഇഎം ഭീകര മൊഡ്യൂൾ തകർത്തതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്, ഇവരുടെ കാറിൽ നിന്ന് ഒരു റൈഫിളും കണ്ടെത്തിയിരുന്നു.
advertisement
ഫരീദാബാദിൽ വാടകയ്‌ക്കെടുത്ത രണ്ട് മുറികളിൽ നിന്ന് 2900 കിലോഗ്രാം സ്ഫോടകവസ്തുക്കളും എളുപ്പം തീപിടിക്കുന്ന വസ്തുക്കളും കണ്ടെടുത്തതിന് ശേഷം അറസ്റ്റിലായ കശ്മീരി ഡോക്ടർ മുസമ്മിൽ ഗനായി എന്ന മൂസായിബുമായി ഷഹീൻ ഷാഹിദിന് അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. ജമ്മു കശ്മീരിലെ പുൽവാമയിലെ കോയിൽ സ്വദേശിയായ മുസമ്മിൽ, ഡൽഹിയിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയുള്ള ധൗജിലെ അൽ ഫലാഹ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തിരുന്ന ഡോക്ടറാണ്. ശ്രീനഗറിൽ ജയ്ഷ്-ഇ-മുഹമ്മദിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പതിച്ച കേസിലെ പിടികിട്ടാപ്പുള്ളിയായി ജമ്മു കശ്മീർ പോലീസ് ഇയാളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
advertisement
Summary: Delhi Police stated that Dr. Shaheen Shahid, a Lucknow-based doctor arrested in connection with the massive explosives haul in Faridabad, was tasked with establishing the women's wing and carrying out recruitment for the Pakistan-based terror organization Jaish-e-Mohammed.
മലയാളം വാർത്തകൾ/ വാർത്ത/India/
അറസ്റ്റിലായ ഡോക്ടർ ഷഹീൻ ഷാഹിദ് ജയ്ഷ്-ഇ-മുഹമ്മദ് വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കാനുള്ള ചുമതലക്കാരിയെന്ന് പോലീസ്
Next Article
advertisement
അറസ്റ്റിലായ ഡോക്ടർ ഷഹീൻ ഷാഹിദ് ജയ്ഷ്-ഇ-മുഹമ്മദ് വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കാനുള്ള ചുമതലക്കാരിയെന്ന് പോലീസ്
അറസ്റ്റിലായ ഡോക്ടർ ഷഹീൻ ഷാഹിദ് ജയ്ഷ്-ഇ-മുഹമ്മദ് വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കാനുള്ള ചുമതലക്കാരിയെന്ന് പോലീസ്
  • ഡോക്ടർ ഷഹീൻ ഷാഹിദ് ജയ്ഷ്-ഇ-മുഹമ്മദ് വനിതാ വിഭാഗം സ്ഥാപിക്കാനുള്ള ചുമതലക്കാരിയെന്ന് പോലീസ്.

  • ഫരീദാബാദിൽ 2900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഷാഹിദ് അറസ്റ്റിലായി.

  • ഡോ. ഷാഹിദ് പാകിസ്ഥാൻ ആസ്ഥാനമായ ഭീകരസംഘടനകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് കണ്ടെത്തി.

View All
advertisement