Asian Power Index: ഏഷ്യൻ പവർ ഇൻഡക്സിൽ ജപ്പാനെയും പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക്

Last Updated:

100 ൽ 39.1 പോയിന്റ് നേടി 27 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറി. ജപ്പാനെക്കാൾ 2.8 പോയിന്റ് കൂടുതലായി സ്കോർ ചെയ്താണ് 2024 ലെ പട്ടികയിൽ ഇന്ത്യ തിളക്കം കൂട്ടിയത്

ജപ്പാനെ പിന്തള്ളി ഏഷ്യൻ ശാക്തിക സൂചികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. ചൈനയും യുഎസും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും മികച്ച വളരുന്ന സമ്പദ്ഘടന എന്ന പദവിക്ക് തുല്യമായ ഈ സ്ഥാനത്തേക്ക് ഇന്ത്യ എത്തിയ വിവരം കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ വിശദീകരണത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഓസ്ട്രേലിയയിലെ ലോവൈ ഇൻസ്റ്റിറ്റ്യൂട്ടാണ് ഏഷ്യ പവർ ഇൻഡക്സ് പ്രസിദ്ധീകരിക്കുന്നത്.
100 ൽ 39.1 പോയിന്റ് നേടി 27 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറി. ജപ്പാനെക്കാൾ 2.8 പോയിന്റ് കൂടുതലായി സ്കോർ ചെയ്താണ് 2024 ലെ പട്ടികയിൽ ഇന്ത്യ തിളക്കം കൂട്ടിയത്. സാമ്പത്തിക വിഭവനില, സൈനിക ശേഷി, വിദേശകാര്യ ബന്ധങ്ങൾ, സാംസ്കാരിക മുദ്രകൾ, ഭാവിയിലേക്കുള്ള വിഭവങ്ങളുടെ കരുതൽ ശേഖരം തുടങ്ങിയ പല ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഏഷ്യൻ പവർ ഇൻഡക്സ് തയാറാക്കുന്നത്. മന്ദഗതിയിലുള്ള വളർച്ചയും പരിമിതമായ സൈനിക വിപുലീകരണവുമാണ് ജപ്പാനെ റാങ്കിംഗിൽ തളർച്ചയിലേക്ക് നയിച്ചത്.
advertisement
ഈ സുപ്രധാന മാറ്റം ആഗോളതലത്തിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന സ്വാധീനത്തെയും അധികം വൈകാതെ ആഗോള സൂപ്പർ പവറായി ഉയരാനുള്ള സാധ്യതയെയും എടുത്തുകാണിക്കുന്നു. അതിവേഗം വികസിക്കുന്ന ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഒരു നിർണായക ഘടകമാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്ന് എന്ന നിലയിൽ, ഇന്ത്യ അതിൻ്റെ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേകിച്ച് സാങ്കേതികവിദ്യ, നിർമ്മാണം, സേവന മേഖലകളിൽ സ്ഥിരമായി കരുത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
സൈന്യത്തെ നവീകരിക്കുന്നതിലും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും തന്ത്രപരമായ വ്യാപനം വിപുലപ്പെടുത്തുന്നതിലും ഇന്ത്യ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ആണവശേഷി, നൂതന മിസൈൽ സംവിധാനങ്ങൾ, വർധിച്ചുവരുന്ന നാവിക ശക്തി തുടങ്ങിയവ ഇന്ത്യയെ പ്രാദേശിക സുരക്ഷയിൽ ഒരു പ്രധാന ശക്തിയായി ഉയർത്തി.
advertisement
ഇന്ത്യയുടെ വിദേശനയം അതിന്റെ ആഗോള കാൽപ്പാടുകൾ വികസിപ്പിക്കുന്നതിലും തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലും ഐക്യരാഷ്ട്രസഭ, ജി20, ബ്രിക്സ്, ക്വാഡ് തുടങ്ങിയ ബഹുരാഷ്ട്ര സംഘടനകളിൽ നിർണായക പങ്കുവഹിക്കുന്നതിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ആഗോള കാര്യങ്ങളിൽ ഇന്ത്യയുടെ ശബ്ദം വർധിപ്പിക്കുന്നതിൽ ഈ നയതന്ത്ര ദൃഢത നിർണായകമാണ്.
ബഹിരാകാശ പര്യവേക്ഷണം, പുനരുപയോഗ ഊർജം, വിവരസാങ്കേതികവിദ്യ എന്നിവയിലെ ഇന്ത്യയുടെ പുരോഗതി, ഒഴിവാക്കാനാകാത്ത ശക്തിയെന്ന നിലയിൽ അതിന്റെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു. ഡിജിറ്റൽ ഇന്ത്യയും അതിന്റെ വളരുന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും പോലുള്ള പ്രോഗ്രാമുകൾ അതിന്റെ സാങ്കേതിക പ്രൊഫൈൽ മെച്ചപ്പെടുത്തുന്നതിന് സഹായകമായി.
advertisement
ബ്രഹ്മോസ് മിസൈൽ ഉൾപ്പെടെ സൈന്യത്തെ ആധുനികമാക്കുന്നതിലും ലോകോത്തര സാങ്കേതികവിദ്യ സൈന്യത്തിനു എത്തിച്ചുകൊടുക്കുന്നതിനും ഇന്ത്യ കാട്ടുന്ന വ്യഗ്രതയും താൽപ്പര്യവും ഈ സ്ഥാനക്കയറ്റത്തിനു പിന്നിലെ നിർണായക ഘടകമാണ്. ഗൂഗിൾ ഉൾപ്പെടെ വമ്പന്മാർ നിർമിതബുദ്ധിയുടെ വൻ സാധ്യതകളുടെ പരീക്ഷണവേദിയാക്കാൻ പോകുന്നതും ഇന്ത്യയിൽ തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനവും അടിവരയിടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
Asian Power Index: ഏഷ്യൻ പവർ ഇൻഡക്സിൽ ജപ്പാനെയും പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement