സ്ത്രീകളോട് പേരും ഫോണ്‍ നമ്പറും ചോദിക്കുന്നത് ലൈംഗികാതിക്രമമല്ല: ഗുജറാത്ത് ഹൈക്കോടതി

Last Updated:
സ്ത്രീകളോട് പേരോ, മേൽവിലാസമോ, മൊബൈൽ നമ്പറോ ചോദിക്കുന്നത് ലൈംഗികാതിക്രമങ്ങളുടെ കീഴിൽ വരില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. പരിചയമില്ലാത്ത യുവതിയോട് പേരും, മേൽവിലാസവും, ഫോൺ നമ്പറും ചോദിച്ചതിന് അറസ്റ്റിലായ ഗാന്ധിനഗർ സ്വദേശിയുടെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്. ഇത്തരം ചോദ്യങ്ങൾ അനുചിതമാണെങ്കിലും ലൈംഗികാതിക്രമങ്ങളുടെ കീഴിൽ വരില്ലെന്ന് കോടതി വ്യക്തമാക്കി.
തന്റെ പേരും, മേൽവിലാസവും, ഫോൺ നമ്പറും ചോദിച്ചെന്നാരോപിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ 26 നാണ് സമീർ റോയ് എന്ന യുവാവിനെതിരെ സ്ത്രീ പോലീസിൽ പരാതിപ്പെടുന്നതും 21 ആം വകുപ്പ് പ്രകാരം എഫ്ഐഅർ രജിസ്റ്റർ ചെയ്യുന്നതും. ഐപിസി സെക്ഷൻ 354എ അനുസരിച്ചാണ് റോയിയ്ക്കെതിരെ പോലീസ് എഫ്ഐഅർ രജിസ്റ്റർ ചെയ്തത്.
ALSO READ: കര്‍ണാടകയില്‍ തദ്ദേശിയര്‍ക്ക് ജോലി സംവരണം: ആര്‍ക്കും ഗുണകരമാവില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി
പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ മോശം അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയും പോലീസ് തന്റെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും അതിലെ ചില വിവരങ്ങൾ നശിപ്പിച്ചുവെന്നും ആരോപിച്ചാണ് റോയ് കോടതിയിൽ ഹർജി സമർപ്പിച്ചത്. കൂടാതെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസിൽ നിന്ന് തനിക്ക് ക്രൂര പീഡനങ്ങൾ ഉണ്ടായെന്നും തനിക്കെതിരെ എഫ്ഐഅർ രജിസ്റ്റർ ചെയ്തതായി താൻ മെയ് 9 നാണ് അറിഞ്ഞതെന്നും റോയ് കോടതിയിൽ പറഞ്ഞു.
advertisement
പരിചയമില്ലാത്ത ഒരു സ്ത്രീയോട് മൊബൈൽ നമ്പർ ചോദിക്കുന്നത് കുറ്റകരമായി പരിഗണിക്കാമെങ്കിലും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ജസ്റ്റിസ് നിസാർ ദേശായി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കൂടാതെ പോലീസ് നടപടിയെയും കോടതി ചോദ്യം ചെയ്തു.
സ്ത്രീയുടെ പരാതി അനുസരിച്ച് ഈ ചോദ്യം അനുചിതമാണ് എന്നത് വസ്തുതയാണെന്നും കോടതി പറഞ്ഞു. പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ ചോദിക്കുന്നത് എഫ്ഐഅറിൽ പറയും പോലെ ലൈംഗികാതിക്രമമായി പരിഗണിക്കാൻ പ്രഥമ ദൃഷ്ട്യാ കഴിയില്ലെന്നും കോടതി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
സ്ത്രീകളോട് പേരും ഫോണ്‍ നമ്പറും ചോദിക്കുന്നത് ലൈംഗികാതിക്രമമല്ല: ഗുജറാത്ത് ഹൈക്കോടതി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement