കര്‍ണാടകയില്‍ തദ്ദേശിയര്‍ക്ക് ജോലി സംവരണം: ആര്‍ക്കും ഗുണകരമാവില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി

Last Updated:

ഈ ബിൽ പ്രായോഗികമല്ലെന്നും കർണാടകയിൽ താമസിക്കുന്നവരുടെ മാത്രം ശ്രമംകൊണ്ടല്ല നഗരം വളർന്നതെന്നും ജോൺ ബ്രിട്ടാസ് ഓര്‍മിപ്പിച്ചു

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ തദ്ദേശിയര്‍ക്ക് ജോലി സംവരണം നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കിയതിനെതിരെ രാജ്യസഭാ എം പി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രംഗത്തെത്തി. സങ്കുചിത മനോഭാവത്തോടെയുള്ള നീക്കം ആര്‍ക്കും ഗുണകരമാവില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി എക്സില്‍ കുറിച്ചു. ഈ ബിൽ പ്രായോഗികമല്ലെന്നും കർണാടകയിൽ താമസിക്കുന്നവരുടെ മാത്രം ശ്രമംകൊണ്ടല്ല നഗരം വളർന്നതെന്നും ജോൺ ബ്രിട്ടാസ് ഓര്‍മിപ്പിച്ചു.
advertisement
കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കം തിരിച്ചടിയുണ്ടാക്കും. തീവ്രനിലപാടുകള്‍ സര്‍ക്കാരുകള്‍ക്ക് ഭൂഷണമല്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരെ ടാഗ് ചെയ്താണ് അദ്ദേഹം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതികരിച്ചത്. പിന്നോട്ടടിക്കുന്നതും രാഷ്ട്രീയ സാമൂഹിക പുരോഗതിയെ തടയുന്നതുമാണ് ഈ നീക്കമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/India/
കര്‍ണാടകയില്‍ തദ്ദേശിയര്‍ക്ക് ജോലി സംവരണം: ആര്‍ക്കും ഗുണകരമാവില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement