Assembly Election 2023 Dates| 5 സംസ്ഥാനങ്ങളിൽ നവംബർ 7 മുതൽ വോട്ടെടുപ്പ്; ഫലങ്ങൾ ഡിസംബർ 3 ന്
- Published by:Naseeba TC
- news18-malayalam
Last Updated:
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചത്
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു. നവംബർ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. ഡിസംബർ 3 നാണ് ഫലപ്രഖ്യാപനം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.
തെലങ്കാന, മിസോറാം, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായും ഛത്തീസ്ഗഡിൽ രണ്ട് ഘട്ടവുമായാണ് വോട്ടെടുപ്പ് നടക്കുക. മിസോറാമിൽ നവംബർ ഏഴിനാണ് വോട്ടെടുപ്പ്. നവംബർ 17 ന് മധ്യപ്രദേശ്, നവംബർ 23 ന് രാജസ്ഥാനിലും 30 ന് തെലങ്കാനയിലും വോട്ടെടുപ്പ് നടക്കും. നവംബർ 7 നും 17 നും ആണ് ഛത്തീസ്ഗഡിൽ വോട്ടെടുപ്പ് നടക്കുക.
advertisement
മിസോറാം
- നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി: ഒക്ടോബർ 13
- സൂക്ഷ്മ പരിശോധന: ഒക്ടോബർ 20 ന്
- പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി: ഒക്ടോബർ 21 നുമാണ്.
- വോട്ടെടുപ്പ്: നവംബർ 7
മധ്യപ്രദേശ്
- നാമനിർദേശ പത്രിക സമർപ്പിക്കേണ്ട തീയതി: ഒക്‌ടോബർ 21
- നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി: ഒക്‌ടോബർ 30
- സൂക്ഷ്മപരിശോധനയ്‌ക്കുള്ള തീയതി: ഒക്‌ടോബർ 31
- സ്ഥാനാർത്ഥിത്വങ്ങൾ പിൻവലിക്കാനുള്ള അവസാന തീയതി: നവംബർ 2
- വോട്ടെടുപ്പ് : നവംബർ 23
- നവംബർ 17
രാജസ്ഥാൻ
- നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട തീയതി: ഒക്‌ടോബർ 30
- നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 6
- സൂക്ഷ്മപരിശോധന തീയതി: നവംബർ 7
- പത്രിക പിൻവലിക്കാനുള്ള അവസാന തീയതി: നവംബർ 9
- വോട്ടെടുപ്പ് : നവംബർ 23
advertisement
തെലങ്കാന:
- നാമനിർദേശ പത്രിക സമർപ്പിക്കേണ്ട തീയതി: നവംബർ 3
- നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 10
- സൂക്ഷ്മപരിശോധനയ്ക്കുള്ള തീയതി: നവംബർ 13
- സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി: നവംബർ 15
- വോട്ടെടുപ്പ് : നവംബർ 30
ഛത്തീസ്ഗഡ്
- നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട തീയതി: ഒന്നാം ഘട്ടത്തിലേക്കുള്ള ഒക്‌ടോബർ 13, രണ്ടാം ഘട്ടത്തിലേക്ക് ഒക്‌ടോബർ 21
- നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി: ഫേസ് 1- ഒക്ടോബർ 20, ഫേസ് 2- ഒക്ടോബർ 30
- നോമിനേഷനുകളുടെ സൂക്ഷ്മപരിശോധന തീയതി: ഫേസ് 1-ഒക്ടോബർ 21, ഫേസ് 2- ഒക്ടോബർ 31
- സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള തീയതി: ഘട്ടം 1- ഒക്ടോബർ 23, ഘട്ടം 2- നവംബർ 3
- വോട്ടെടുപ്പ് തീയതി: ഘട്ടം 1- നവംബർ 7, ഘട്ടം 2 നവംബർ 17
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 09, 2023 12:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Assembly Election 2023 Dates| 5 സംസ്ഥാനങ്ങളിൽ നവംബർ 7 മുതൽ വോട്ടെടുപ്പ്; ഫലങ്ങൾ ഡിസംബർ 3 ന്









