ന്യൂഡൽഹി: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയാതതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് നേരിയ മുൻതൂക്കമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്നും തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം അധികാരത്തിലെത്തുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. അസമിലും പുതുച്ചേരിയിലും എൻഡിഎ അധികാരത്തിലെത്തുമെന്നാണ് പ്രവചനം
പശ്ചിമ ബംഗാളിൽ മമതയ്ക്ക് മുൻതൂക്കം
സി എൻ എക്സ് - റിപ്പബ്ലിക് - പശ്ചിമ ബംഗാളിൽ 138 മുതല്‍ 148 സീറ്റുവരെ നേടി ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് സി എൻ എക്സ് - റിപ്പബ്ലിക് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. തൃണമൂൽ സഖ്യം 128 മുതല്ഡ 138 സീറ്റുവരെ നേടും. ഇടതു സഖ്യം 11- 21 മുതൽ സീറ്റു നേടുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു.
എബിപി- സി വോട്ടർ ഫലം - പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്ന് എബിപി സി വോട്ടർ എക്സിറ്റ് പോൾ പറയുന്നു. തൃണമൂലിന് 152 മുതൽ 164വരെ സീറ്റുകൾ ലഭിക്കും. ബിജെപി സഖ്യം 109-121 വരെ സീറ്റുകൾ നേടും. ഇടതു സഖ്യം 14 മുതൽ 25വരെ സീറ്റുകളിൽ ജയിച്ചേക്കാമെന്നുമാണ് പ്രവചനം.
ടൈംസ് നൗ സി വോട്ടർ എക്സിറ്റ് പോൾ ഫലം - പശ്ചിമ ബംഗാളിൽ ആകെയുള്ള 293 സീറ്റുകളിൽ 158 സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് ടൈംസ് നൗ സി വോട്ടർ എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. ബിജെപി സഖ്യം 119 സീറ്റുകൾ നേടും. ഇടതു സഖ്യം 19 സീറ്റുകൾ വരെ നേടിയേക്കാമെന്നും ഫലം പ്രവചിക്കുന്നു.
ജൻ കി ബാത്ത് എക്സിറ്റ് പോൾഫലം - പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് 162 -185 സീറ്റുകൾ പ്രവചിച്ച് ജൻ കി ബാത്ത് എക്സിറ്റ് പോൾ ഫലം. ബിജെപിക്ക് 104 മുതൽ 121 വരെ സീറ്റുകൾ ലഭിച്ചേക്കാം. ഇടതു സഖ്യത്തിൽ 3-9 സീറ്റുകൾ മാത്രമാണ് പ്രവചിക്കുന്നത്.
ഇടിജി റിസർച്ച് എക്സിറ്റ് പോൾ ഫലം - പശ്ചിമ ബംഗാളിൽ 164 മുതൽ 176 സീറ്റുകൾ നേടി മമത ബാനർജി അധികാരം നിലനിർത്തപമെന്നാണ് ഇടിജി റിസർച്ച് ഫലം. ബിജെപി 105-115 വരെ സീറ്റുകൾ നേടും. ഇടതു സംഖ്യത്തിന് 10-15 വരെ സീറ്റുകളും മറ്റുള്ളവർക്ക് 0-1 വരെ സീറ്റുകളും എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു.
പി മാർക്യു എക്സിറ്റ് പോൾ ഫലം- ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ വിജയം പ്രവചിച്ച് പി മാർക്യു എക്സിറ്റ് പോൾ ഫലം. തൃണമൂലിന് 152-172 വരെ സീറ്റുകൾ ലഭിച്ചേക്കാം. ബിജെപി 112-132 വരെ സീറ്റുകൾ നേടും. ഇടതു സംഖ്യത്തിന് 10-15വരെ സീറ്റുകളും പ്രവചിക്കുന്നു.
തമിഴ്നാട്ടില്‍ ഡിഎംകെ
ആക്സിസ്- മൈ ഇന്ത്യ- തമിഴ്നാട്ടില്‍ ആകെയുള്ള 234 സീറ്റുകളിൽ 174-195 സീറ്റുകൾ നേടി ഡിഎംകെ സഖ്യം അധികാരത്തിലെത്തുമെന്ന് ആക്സിസ്- മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. എഐഡിഎംകെ സഖ്യം 38-54 സീറ്റുകളിൽ ഒതുങ്ങും. കമൽ ഹാസന്റെ മക്കൾ നീതി മയ്യം 0-2 സീറ്റുകളിൽ ജയിക്കാം. എഎംഎംകെ 1-2 സീറ്റുകളിൽ വിജയിക്കുമെന്നാണ് പ്രവചനം.
സി എൻ എക്സ്- റിപ്പബ്ലിക്- തമിഴ്നാട്ടിൽ ഡിഎംകെ 160-170 സീറ്റ് നേടി അധികാരത്തിലെത്തുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. നിലവിലെ ഭരണകക്ഷിയായ എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് 58-68വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ. എഎംഎംകെ 6വരെ സീറ്റുകൾ പിടിക്കാം.
പി മാർക്യു- തമിഴ്നാട്ടിൽ ഡിഎംകെ 165-190വരെ സീറ്റുകളിൽ ജയിക്കും. എഐഎഡിഎംകെ 40-65, എഎംഎംകെ 1-3, മറ്റുള്ളവർ 1-6
ടുഡെയ്സ് ചാണക്യ- ഡിഎംകെ സഖ്യം 164-186, എഐഎഡിഎംകെ 46-88, മറ്റുള്ളവർ 0-6
എബിപി സി വോട്ടർ- ഡിഎംകെ 160-172, എഐഎഡിഎംകെ 58-70, മറ്റുള്ളവർ 0-7
ആജ് തക് - ആക്സിസ് - ഡിഎംകെ 175-195, എഐഎഡിഎംകെ 38-54, എഎംഎംകെ- 1-2, എംഎൻഎം 0-2
ടൈംസ് നൗ സിവോട്ടർ- ഡിഎംകെ 166, എഐഎഡിഎംകെ 64, എഎംഎംകെ 1, എംഎൻഎം 1, മറ്റുള്ളവർ 2
അസമിൽ ബിജെപി
ആജ് തക്- ആക്സിസ്- ബിജെപി സഖ്യം 75-85, കോൺഗ്രസ് സഖ്യം 40-50, മറ്റുള്ളവർ 1-2
ടുഡെയ്സ് ചാണക്യ- ബിജെപി 61-79, കോൺഗ്രസ് 47-65, മറ്റുള്ളവർ 0-3
എബിപി സി വോട്ടർ- എൻഡിഎ 58-71, യുപിഎ 53-66, മറ്റുള്ളവര്‍ 0-5
റിപ്പബ്ലിക്- സി എൻ എക്സ് - ബിജെപി 74-84, കോണ്‍ഗ്രസ് 40-50, മറ്റുള്ളവർ 1-2
ജൻ കി ബാത്- ബിജെപി 70-81, കോൺഗ്രസ് 45-55, മറ്റുള്ളവർ 0-1
പുതുച്ചേരിയിൽ ബിജെപിക്ക് മുൻതൂക്കം
റിപ്പബ്ലിക് സി എൻ എക്സ്- ബിജെപി സഖ്യം 16-20, കോൺഗ്രസ് സഖ്യം 11-13
എബിപി സിവോട്ടർ- എൻഡിഎ 19-23, യുപിഎ 6-10, മറ്റുള്ളവർ 1-2
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assam, Assembly Election 2021, Puducherry, Tamilnadu, West bengal