advertisement

അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്കേർപ്പെടുത്തി ബദരീനാഥ്- കേദാർനാഥ് കമ്മിറ്റി

Last Updated:

ഉത്തരാഖണ്ഡിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ ഇനി മുതൽ ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ

കേദാർനാഥ് (PTI)
കേദാർനാഥ് (PTI)
ബദരീനാഥ്-കേദാർനാഥ് ധാമിലും തങ്ങളുടെ നിയന്ത്രണത്തിലുള്ള മറ്റ് ക്ഷേത്രങ്ങളിലും ഹിന്ദുക്കളല്ലാത്തവർക്ക് പ്രവേശനം വിലക്കുമെന്ന് ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ കമ്മിറ്റി (BKTC) തിങ്കളാഴ്ച അറിയിച്ചു. ഉത്തരാഖണ്ഡിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ ഇനി മുതൽ ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ചാർ ധാം തീർത്ഥാടന സർക്യൂട്ടിന്റെ ഭാഗമായ ഈ രണ്ട് ക്ഷേത്രങ്ങളിലും ഹിന്ദുക്കളല്ലാത്തവർക്ക് വിലക്കേർപ്പെടുത്തുമെന്ന് ക്ഷേത്ര കമ്മിറ്റി വ്യക്തമാക്കി.
ഇതുസംബന്ധിച്ച നിർദ്ദേശം വരാനിരിക്കുന്ന ക്ഷേത്ര കമ്മിറ്റി ബോർഡ് യോഗത്തിൽ പാസാക്കും. ക്ഷേത്രക്കമ്മിറ്റിയുടെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഹിന്ദുക്കളല്ലാത്തവർക്ക് പ്രവേശനം നിരോധിക്കുമെന്ന് ബികെടിസി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി സ്ഥിരീകരിച്ചു.
അതേസമയം, ശീതകാലത്തെ ആറുമാസത്തെ അടച്ചിടലിന് ശേഷം ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ബദരീനാഥ് ക്ഷേത്രത്തിന്റെ നട ഏപ്രിൽ 23ന് ഭക്തർക്കായി വീണ്ടും തുറക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. വസന്ത പഞ്ചമി പ്രമാണിച്ച് തെഹ്രി ജില്ലയിലെ നരേന്ദ്ര നഗറിലുള്ള തെഹ്രി രാജകൊട്ടാരത്തിൽ നടന്ന പരമ്പരാഗത പൂജകൾക്കും ചടങ്ങുകൾക്കും ശേഷമാണ് നടതുറക്കുന്നതിനുള്ള ശുഭമുഹൂർത്തം നിശ്ചയിച്ചതെന്ന് ദ്വിവേദി പറഞ്ഞു.
advertisement
കേദാർനാഥ്, ബദരീനാഥ് എന്നിവ കൂടാതെ ഗംഗോത്രി, യമുനോത്രി എന്നിവയാണ് ഛോട്ടാ ചാർ ധാമിലെ മറ്റ് രണ്ട് ക്ഷേത്രങ്ങൾ. ഇവയുടെ നടകൾ അക്ഷയ തൃതീയ ദിനമായ ഏപ്രിൽ 19ന് തുറക്കും.
Summary: The Badrinath-Kedarnath Temple Committee (BKTC) on Monday announced that non-Hindus will be barred from entering Badrinath–Kedarnath Dham and other temples under its control.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്കേർപ്പെടുത്തി ബദരീനാഥ്- കേദാർനാഥ് കമ്മിറ്റി
Next Article
advertisement
അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്കേർപ്പെടുത്തി ബദരീനാഥ്- കേദാർനാഥ് കമ്മിറ്റി
അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്കേർപ്പെടുത്തി ബദരീനാഥ്- കേദാർനാഥ് കമ്മിറ്റി
  • ബദരീനാഥ്-കേദാർനാഥ് ക്ഷേത്രങ്ങളിൽ ഇനി മുതൽ ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

  • ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ കമ്മിറ്റി കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഹിന്ദുക്കളല്ലാത്തവർക്ക് വിലക്ക്.

  • ബദരീനാഥ് ക്ഷേത്രം ഏപ്രിൽ 23ന് വീണ്ടും തുറക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

View All
advertisement