കൊലപാതക കേസിൽ പ്രതിയായ ബജ്റംഗദൾ നേതാവിനെ ആറംഗ സംഘം മംഗളൂരുവിൽ വെട്ടിക്കൊന്നു

Last Updated:

ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതി സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഫാസിലിനെ വെട്ടിക്കൊന്നത്

News18
News18
കർണാടകയിലെ മംഗളൂരുവിൽ ബജ്റംഗദൾ നേതാവിനെ വെട്ടിക്കൊന്നു. ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയായ സുഹാസ് ഷെട്ടി (30) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ മംഗളൂരുവിലെ ബാജ്‌പെയിയിലായിരുന്നു സംഭവം. കാറിലും പിക്കപ്പ് വാനിലുമായി എത്തിയ ആറംഗ സംഘം സുഹാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തുകയും സുഹാസിനെ വലിച്ചിറക്കി പുറത്തിട്ടശേഷം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ക്രൂര കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഉടൻ തന്നെ സമീപമുള്ള എ ജെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ബാജ്‌പെ പൊലീസ് കേസെടുത്തു. പ്രതികളെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. മംഗളൂരു നഗരത്തിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
2022 ജൂലൈയിൽ സൂറത്‌കലിൽ മുഹമ്മദ് ഫാസിൽ (23) എന്ന യുവാവിനെ തുണിക്കടയിൽ കയറി വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതിയാണ് സുഹാസ് ഷെട്ടി. ഈ കേസിൽ നിലവിൽ ജാമ്യത്തിലാണ് സുഹാസ്. ദക്ഷിണ കന്നഡ ജില്ലയിലും മംഗളൂരുവിലുമായി അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതിയാണ് സുഹാസ് ഷെട്ടിയെന്ന് പൊലീസ് പറഞ്ഞു. ബെള്ളാരെയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഫാസിലിനെ വെട്ടിക്കൊന്നത്.
advertisement
"മംഗളൂരുവിൽ ഹിന്ദു കാര്യകർത്താവായ സുഹാസ് ഷെട്ടിയെ ജിഹാദികള്‍ എന്ന് സംശയിക്കുന്നവർ ക്രൂരമായി കൊലപ്പെടുത്തിയതിൽ അതിയായ ദുഃഖമുണ്ട്. ഇത്തരം ഹീനമായ പ്രവൃത്തികൾ കർണാടകയിലെ ക്രമസമാധാനം വഷളായതിന്റെ ഭയാനകമായ ഓർമ്മപ്പെടുത്തലാണ്. എന്റെ പ്രാർത്ഥനകൾ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ട്. ഓം ശാന്തി." - വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് ബിജെ‌പി നേതാവും ബെംഗളൂരു എംപിയുമായ പി സി മോഹൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.
Summary: Suhas Shetty, a prime accused in a murder case and a Hindu activist, was brutally attacked and killed by a group of men near Kinnipadavu Cross in Karnataka’s Mangaluru.
മലയാളം വാർത്തകൾ/ വാർത്ത/India/
കൊലപാതക കേസിൽ പ്രതിയായ ബജ്റംഗദൾ നേതാവിനെ ആറംഗ സംഘം മംഗളൂരുവിൽ വെട്ടിക്കൊന്നു
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement