മധ്യപ്രദേശിൽ കൂടുതൽ വോട്ട് കിട്ടിയ പാർട്ടി ഏത്?

Last Updated:
ഭോപ്പാൽ: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ കാലത്തും പഴയ ബാലറ്റ് വോട്ടിംഗിന്റെ ഓർമകൾ സമ്മാനിച്ചാണ് മധ്യപ്രദേശിൽ വോട്ടെണ്ണല്‍ പൂർത്തിയായത്. 24 മണിക്കൂറുകൾ പിന്നിട്ടശേഷമാണ് അന്തിമഫലപ്രഖ്യാപനം ഉണ്ടായത്. ശക്തമായ പോരാട്ടത്തിന് ഒടുവിൽ കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകളുടെ കുറവിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും ശക്തമായ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു മധ്യപ്രദേശിൽ കണ്ടത്. ഇവിടത്തെ വോട്ട് നില തന്നെ ഈ പോരാട്ടം കടുപ്പമേറിയതായിരുന്നുവെന്ന് തെളിയിക്കുന്നു.
ആകെയുള്ള 230 സീറ്റിൽ കോൺഗ്രസ് 40.9 ശതമാനം വോട്ടോടെ 114 സീറ്റുകളാണ് സ്വന്തമാക്കിയത്. എന്നാല്‍ 41 ശതമാനം വോട്ടോടെ 109 സീറ്റാണ് ബിജെപി നേടിയത്. അതായത് തോറ്റ ബിജെപിക്ക് ജയിച്ച കോൺഗ്രസിനെക്കാൾ 0.1 ശതമാനം വോട്ട് കൂടുതലാണെന്ന് ചുരുക്കം. ബിജെപിക്ക് ആകെ 1,56,42,980 വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസിന് കിട്ടിയത്. 1,55,95,153 വോട്ടുകളാണ്. അതായത് ഇരു പാർട്ടികളും തമ്മിലുള്ള വ്യത്യാസം 47,827 വോട്ടുകൾ മാത്രം. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ നോട്ടയ്ക്ക് 1.4 ശതമാനം വോട്ട് വിഹിതമുണ്ട്. നോട്ടയ്ക്ക് ആകെ കിട്ടിയത് 5,42,295 വോട്ടുകളാണ്.
advertisement
ചില സീറ്റുകൾ കുറഞ്ഞ ഭൂരിപക്ഷത്തിന് കൈവിട്ടതാണ് ബിജെപിക്ക് തിരിച്ചടിുയായത്. മധ്യപ്രദേശിലെ 13 സീറ്റുകളിലെ ഭൂരിപക്ഷം രണ്ടായിരം വോട്ടിന് താഴെയാണ്. ഇതിൽ എട്ടുസീറ്റുകളിലും കോൺഗ്രസാണ് വിജയിച്ചത്. 9 സീറ്റുകളിൽ ആയിരത്തിൽ താഴെയാണ് ഭൂരിപക്ഷം. ഇതിൽ ആറെണ്ണവും കോൺഗ്രസ് വിജയിച്ചു. ഈ 13 സീറ്റിൽ മൂന്ന് സീറ്റ് കോൺഗ്രസിൻറെ സിറ്റിംഗ് സീറ്റായിരുന്നു. ഇവ നിലനിർത്തിയതിനൊപ്പം അഞ്ചെണ്ണം ബിജെപിയിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ബിജെപി കോൺഗ്രസിൽ നിന്ന് ഒരു സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
മധ്യപ്രദേശിൽ കൂടുതൽ വോട്ട് കിട്ടിയ പാർട്ടി ഏത്?
Next Article
advertisement
മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി
മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ പിടികൂടി
  • പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി, 40 വയസ്സുള്ള ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

  • മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം.

  • പ്രതിയെ നാട്ടുകാർ ചേർന്ന് പോലീസിന് കൈമാറി, പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി.

View All
advertisement