ഭൂമി കയ്യേറിയത് ചോദ്യം ചെയ്തു: അധ്യാപികയെയും സഹോദരിയെയും റോഡിൽ വലിച്ചിഴച്ച് ക്രൂരമായി മർദിച്ച് TMC പ്രവർത്തകർ
ഭൂമി കയ്യേറിയത് ചോദ്യം ചെയ്തു: അധ്യാപികയെയും സഹോദരിയെയും റോഡിൽ വലിച്ചിഴച്ച് ക്രൂരമായി മർദിച്ച് TMC പ്രവർത്തകർ
അനീതിക്കെതിരെ ശബ്ദം ഉയർത്തിയ തന്നെ അമല്‍ സർക്കാർ ഉൾപ്പെടെയുള്ള തൃണമുൽ അംഗങ്ങൾ ക്രൂരമായി മർദിച്ചു എന്നാണ് ഒരു ദേശീയ മാധ്യമത്തോട് സ്മൃതി വെളിപ്പെടുത്തിയത്
കൊൽക്കത്ത: സ്വന്തം ഭൂമി കയ്യേറിയത് ചോദ്യം ചെയ്ത അധ്യാപികയെ കാലുകൾ കൂട്ടിക്കെട്ടി റോഡിലൂടെ വലിച്ചിഴച്ച് മർദനം. പശ്ചിമ ബംഗാളിലെ സൗത്ത് ദിനജ്പുരിലുള്ള ഗംഗരംപുരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ക്രൂര മർദനത്തിൽ പരിക്കേറ്റ സ്മൃതി കന ദാസ് എന്ന അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ ജനുവരി 31നായിരുന്നു സംഭവം. തന്റെ ഭൂമി കയ്യേറിയുള്ള റോഡ് നിർമ്മാണം ചോദ്യം അധ്യാപിക ചോദ്യം ചെയ്തിരുന്നു. ഇതിൽ കുപിതരായ പഞ്ചായത്ത് അംഗങ്ങൾ കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നുവെന്നാണ് അധ്യാപിക പറയുന്നത്. തൃണമുല്‍ കോൺഗ്രസ് അംഗവും പഞ്ചായത്ത് ഉപമുഖ്യനുമായ അമൽ സർക്കാറിന്റെ നേതൃത്വത്തിലായിരുന്നു മർദനമെന്നാണ് ആരോപണം. ഇവരെ മർദിക്കുന്നത് കണ്ട് തടയാനെത്തിയ സഹോദരി സോമ ദാസിനെയും സമാനമായ രീതിയിൽ ഉപദ്രവിച്ചിരുന്നു.
സഹോദരിമാരെ കാലുകൾ കൂട്ടിക്കെട്ടി റോഡിലൂടെ മർദിച്ച് വലിച്ചിഴച്ച് കൊണ്ടു പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും വൈറലായിരുന്നു. 'അനീതിക്കെതിരെ ശബ്ദം ഉയർത്തിയ തന്നെ അമല്‍ സർക്കാർ ഉൾപ്പെടെയുള്ള തൃണമുൽ അംഗങ്ങൾ ക്രൂരമായി മർദിച്ചു എന്നാണ് ഒരു ദേശീയ മാധ്യമത്തോട് സ്മൃതി വെളിപ്പെടുത്തിയത്. ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അധ്യാപിക അറിയിച്ചു.
സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ തന്നെ തൃണമൂൽ കോണ്‍ഗ്രസ് അമലിനെ സസ്പെൻഡ് ചെയ്തിരുന്നു. വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അത് പൂര്‍ത്തിയാകുന്നത് വരെ ഇയാൾ സസ്പെൻഷനിൽ തുടരുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.