ബെംഗളൂരു ദുരന്തം; സിദ്ധരാമയ്യയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ പുറത്താക്കി; ഇന്റലിജൻസ് മേധാവിക്ക് സ്ഥലംമാറ്റം

Last Updated:

ബെംഗളൂരു പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും സസ്പെൻഷൻ

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
ഐപിഎൽ കിരീട ജേതാക്കളായ ആർസിബിക്ക് ബെംഗളൂരുവിൽ നൽകിയ സ്വീകരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കാനിടയായ സംഭവത്തിൽ നടപടി തുടർന്ന് കർണാടക സർക്കാർ. കർണാക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ കെ.ഗോവിന്ദരാജുവിനെ പുറത്താക്കി. സംസ്ഥാന ഒളിമ്പിക് അസോസിയേഷന്റെ തലവൻ കൂടിയായ കെ.ഗോവിന്ദരാജുവാണ് വിധാൻ സൗധയിൽ ആർ‌സി‌ബി വിജയാഘോഷം നടത്താൻ മുഖ്യമന്ത്രിയിൽ സമ്മർദ്ദം ചെലുത്തിയ പ്രധാന വ്യക്തി. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി ഹേമന്ത് നിംബാൽക്കറെ സ്ഥലം മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി), ഡിഎൻഎ ഇവന്റ് മാനേജ്‌മെന്റ്, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സി‌എ) അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി എന്നിവയുടെ പ്രതിനിധികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രി സഭാ യോഗം ദുരന്തത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ബെംഗളൂരു പോലീസ് കമ്മീഷണർ, അഡീഷണൽ കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ (സെൻട്രൽ), എസിപി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ യോഗത്തിന് ശേഷം സസ്പെൻഡ് ചെയ്തു.
advertisement
സംഭവത്തിൽ പോലീസിനെ ബലിയാടാക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ശ്രമിച്ചുവെന്ന ബിജെപിയുടെ ആരോപണം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. എന്നാൽ സംഭവത്തെ രാഷ്ട്രീയ വത്കരിച്ചതിന് ബിജെപിയെ മുഖ്യമന്ത്രി വിമർശിച്ചു.സംഭവത്തിന് പ്രത്യക്ഷത്തിൽ ഉത്തരവാദിത്തമുള്ളവരും കൃത്യവിലോപം കാണിച്ചവരുമെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
സമ്മർദ്ദം ചെലുത്തുമ്പോൾ മാത്രമേ സംസ്ഥാന സർക്കാർ നടപടിയെടുക്കുകയുള്ളുവെന്ന് കർണാടക ബിജെപി പ്രസിഡന്റ് ബി വൈ വിജയേന്ദ്ര ആരോപിച്ചു.സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ശിവകുമാർ, സംസ്ഥാന ആഭ്യന്തരമന്ത്രി ജി. പരമേശ്വര എന്നിവർക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ബെംഗളൂരു ദുരന്തം; സിദ്ധരാമയ്യയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ പുറത്താക്കി; ഇന്റലിജൻസ് മേധാവിക്ക് സ്ഥലംമാറ്റം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement